18 October Friday

യുഡിഎഫുമായി ചേർന്ന് പ്രവർത്തിക്കാനുള്ള സാഹചര്യമില്ല: പി ജെ ജോസഫ്

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2019

തൊടുപുഴ > പാലാ ഉപതെരഞ്ഞെടുപ്പിൽ നിലവിൽ യുഡിഎഫുമായി ചേർന്ന് പ്രവർത്തിക്കാനുള്ള സാഹചര്യമില്ലെന്ന് കേരള കോൺഗ്രസ് എം വർക്കിങ് ചെയർമാൻ പി ജെ ജോസഫ്. അനകൂല സാഹചര്യമുണ്ടായാൽ അപ്പോൾ നോക്കാമെന്നും തൊടുപുഴയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സമാന്തര പ്രചാരണം ഇതു വരെ ആരംഭിച്ചിട്ടില്ല.

 സമാന്തര പ്രചാരണം  സ്ഥാനാർഥിയുടെ വിജയത്തെ ബാധിക്കുമോ എന്ന കാര്യം കൂകിവിളിക്കുന്നവരും, ലേഖനമെഴുതുന്നവരുമാണ് ആലോചിക്കേണ്ടത്. വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ ഇടപെടുന്നുണ്ട്. മോൻസ് ജോസഫ്, ജോയി അബ്രഹാം എന്നിവരുമായി ബന്ധപ്പെട്ടാണ് യുഡിഎഫ് നേതാക്കൾ ചർച്ച നടത്തുന്നതെന്നും ജോസഫ് പ്രതികരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top