18 October Friday

ജോസ് കെ മാണിയുടെ അഭ്യാസം എന്നോടു വേണ്ട: ജോസഫ്

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2019

പാലാ> ജോസ‌് കെ മാണിയുടെ ഒരഭ്യാസവും തന്നോടു വേണ്ടെന്ന‌് കേരള കോൺഗ്രസ‌് എം വർക്കിങ‌് ചെയർമാൻ പി ജെ ജോസഫ‌്. രണ്ടില ചിഹ‌്നം ആവശ്യപ്പെട്ട‌് ജോസ‌് കെ മാണി നൽകിയ കത്ത‌് തട്ടിപ്പാണെന്നും ജോസഫ‌് തുറന്നടിച്ചു.

കത്ത‌് നൽകിയെന്ന‌് വരുത്തുകയായിരുന്നു ജോസ‌് കെ മാണിയുടെ ലക്ഷ്യം. ‘വർക്കിങ‌് ചെയർമാൻ ഇൻ ചാർജ‌് ഓഫ‌് ചെയർമാൻ’ എന്ന‌് അഭിസംബോധന ചെയ‌്ത‌് കത്ത‌് നൽകണമായിരുന്നു. പകരം, താൻ വർക്കിങ‌് ചെയർമാൻ ആണെന്നു മാത്രമാണ‌് കത്തിൽ പറയുന്നത‌്. ചെയർമാൻ ജോസ‌് കെ മാണിയാണെന്നും കേസ‌് നിലനിൽക്കുകയാണെന്നുമാണ‌് കത്തിൽ സൂചിപ്പിച്ചിട്ടുള്ളത‌്. ഇതംഗീകരിക്കാനാവില്ല.

യുഡിഎഫിനെ തെറ്റിദ്ധരിപ്പിക്കുകയാണ‌് ജോസ‌് കെ മാണി. ജോസ‌് ടോമിന്റെ പേര‌് ജോസ‌് കെ മാണി നിർദേശിച്ചപ്പോൾ തന്നെ പാർടിയിൽ നിന്നും സസ‌്പെൻഡ‌് ചെയ‌്തയാളെ പരിഗണിക്കാനാവില്ലെന്ന‌് യുഡിഎഫ‌് നേതൃത്വത്തോട‌് പറഞ്ഞിരുന്നു. ചിഹ‌്നം നൽകാനാവില്ലെന്നും വ്യക്തമാക്കിയതാണ‌്. ‘രണ്ടില’ വേണ്ടെന്നും മാണി സാറാണ‌് ചിഹ‌്നമെന്നുമാണ‌് സ്ഥാനാർഥി ആദ്യം തന്നെ പറഞ്ഞത‌്. പിന്നെ എന്തിനാണ‌് ഇപ്പോൾ ചിഹ‌്നം ആവശ്യപ്പെടുന്നത‌്. ജോസ‌് ടോം സ്ഥാനാർഥിയാകുന്നത‌്‌ അംഗീകരിക്കില്ല. സ്വതന്ത്രനായി മത്സരിക്കുന്നതിനെ എതിർക്കില്ലെന്നും ജോസഫ‌് വ്യക്തമാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top