22 October Friday

പാലായിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽനിന്ന് തെറിച്ചുവീണ് വീട്ടമ്മ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

പാലാ > ഓടിക്കൊണ്ടിരുന്ന ബൈക്കിൽ നിന്നു തെറിച്ചുവീണ് വീട്ടമ്മ മരിച്ചു. പാലാ കണ്ണാടിയുറുമ്പ് ചാമക്കാലയിൽ സോമൻ നായരുടെ ഭാര്യ രാധാമണിയാണ് (54) മരിച്ചത്. ശനി രാവിലെ എട്ടിന് കണ്ണാടിയുറുമ്പ് പഴയകൊട്ടാരം റോഡിലാണ് അപകടം. ജോലിക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് മഴയത്ത് റോഡിൽ തെന്നുകയും പിൻ സീറ്റിലിരുന്ന രാധാമണി റോഡിൽ തെറിച്ചു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപ് തന്നെ മരിച്ചിരുന്നു. വാഹനം ഓടിച്ചിരുന്ന മകൻപരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വള്ളിച്ചിറ കാലായിപ്പള്ളിയിൽ കുടുംബാംഗം. മക്കൾ: അഞ്ജന എസ് നായർ, അനന്തു എസ് നായർ, അഭിജിത്ത് എസ് നായർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top