Deshabhimani

പവർ​ഗ്രൂപ്പ് കോൺ​ഗ്രസിന്റെ അന്തകരാകും: മുരളീധരൻ രാഹുലിന്റെ പേര് പറയാതിരുന്നത് ഇഷ്ടപ്പെട്ടെന്ന് പത്മജ

വെബ് ഡെസ്ക്

Published on Nov 12, 2024, 04:43 PM | 0 min read

തൃശൂർ > പവർ​ഗ്രൂപ്പ് കോൺ​ഗ്രസിന്റെ അന്തകരാകുമെന്ന് ബിജെപി നേതാവ് പത്മജ വേണു​ഗോപാൽ. ഇല്ലാത്ത വർ​ഗീയത പറഞ്ഞ് അധികാരത്തിനുവേണ്ടി ജനങ്ങളെ തമ്മിൽ തല്ലിച്ച് വികസനം വരാൻ സമ്മതിക്കാത്ത കോൺ​ഗ്രസുകാരുടെ കാപട്യം ജനം തിരിച്ചറിയുന്ന കാലം വിദൂരമല്ലെന്നും മുൻ കോൺ​ഗ്രസ് നേതാവ് കൂടിയായ പത്മജ ഫേസ്ബുക്കിൽ കുറിച്ചു.

കോൺ​ഗ്രസ് നേതാക്കൾ തുപ്പിതരുന്ന ഭക്ഷണം തനിക്ക് വേണ്ട. പാലക്കാട് പ്രചാരണത്തിന് പോയപ്പോൾ കെ മുരളീധരൻ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിന്റെ പേര് പരാമർശിക്കാതിരുന്നത് ഇഷ്ടപ്പെട്ടു. മുരളീധരൻ സൂക്ഷിക്കണമെന്നും ചതിയിൽപ്പെടുന്നത് അനിയത്തി എന്ന നിലയിൽ കണ്ടുനിൽക്കാൻ കഴിയാത്തതുകൊണ്ടാണ് പറയുന്നതെന്നും അവർ കുറിച്ചു.



deshabhimani section

Related News

0 comments
Sort by

Home