കോൺഗ്രസ് നേതാക്കൾ ഇനിയും ബിജെപിയിലെത്തും

തൃശുർ> കോൺഗ്രസിൽ നിന്ന് ഇനിയും പ്രവർത്തകരും നേതാക്കളും ബിജെപിയിലേക്കെത്തുമെന്ന് പത്മജ വേണുഗോപാൽ ഫേസ് ബുക്കിൽ കുറിച്ചു. കോൺഗ്രസുകാരെല്ലാം നിരാശരാണ്. തൃശൂരിൽ കോൺഗ്രസിന്റെ സ്ഥിതി വളരെ മോശമാണ്. പാർടി ഒരിക്കലും ജയിക്കില്ലെന്ന് പ്രവർത്തകർക്ക് തന്നെ ബോധ്യമുണ്ട്. വൈകുന്നേരമാകുമ്പോൾ ഓഫീസ് അടച്ചുപൂട്ടി പോവുകയാണ്. കോൺഗ്രസിന്റെ തോൽവികളിലൊന്നും പരിശോധന പോലുമില്ല. പ്രവർത്തകരെ അവഗണിക്കുന്നു. ചിലയാളുകളുടെ കൈയിലാണ് കോൺഗ്രസിന്റെ അധികാരം.
0 comments