മൂന്നാർ
എസ്റ്റേറ്റ് മേഖലയിൽ ഇറങ്ങിയ പടയപ്പ കൃഷിയും ബസ് കാത്തിരിപ്പ് കേന്ദ്രവും നശിപ്പിച്ചു. കണ്ണൻ ദേവൻ കമ്പനി ചെണ്ടുവരൈ എസ്റ്റേറ്റ് ലോവർ ഡിവിഷനിൽ ബുധൻ പുലർച്ചെ ഇറങ്ങിയ കാട്ടുകൊമ്പനാണ് നാശംവിതച്ചത്. ലോവർ ഡിവിഷനിൽ സ്ഥിതിചെയ്യുന്ന കാത്തിരിപ്പ് കേന്ദ്രത്തിനുസമീപമെത്തിയ പടയപ്പ അവിടെ ചാക്കുകളിൽ സൂക്ഷിച്ചിരുന്ന ക്യാരറ്റ് വലിച്ചിഴച്ച് റോഡിൽ കൊണ്ടിട്ടു.
തുടർന്ന് കൃഷിയിടത്തിൽ പ്രവേശിച്ച് ക്യാരറ്റ്, ബീൻസ് തുടങ്ങിയ കൃഷികൾ നശിപ്പിച്ചു. മൂന്നാർ മറയൂർ റോഡിൽ കന്നിമല, നയമക്കാട് എസ്റ്റേറ്റ് ഭാഗത്താണ് പടയപ്പയെ സാധാരണ കണ്ടുവന്നത്. എന്നാൽ, സമീപ നാളുകമായി ടോപ് സ്റ്റേഷനിലേക്കുള്ള വഴിയിൽ ചെണ്ടുവരൈ, എല്ലപ്പെട്ടി തുടങ്ങിയ എസ്റ്റേറ്റ് ഭാഗങ്ങളിൽ തമ്പടിച്ചിരിക്കുകയാണ്. രണ്ടാഴ്ചമുമ്പ് സൈലൻറ് വാലി എസ്റ്റേറ്റിലിറങ്ങിയ പടയപ്പ റേഷൻകട തകർത്തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..