Deshabhimani

പീഡന പരാതി ; വനിതാ നേതാവിനെ ഡിസിസി 
പ്രസിഡന്റ്‌ ഭീഷണിപ്പെടുത്തിയെന്ന്‌ പി വി അൻവർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 17, 2024, 01:01 AM | 0 min read


മലപ്പുറം
പീഡന പരാതി പിൻവലിക്കാനാവശ്യപ്പെട്ട്‌ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഡിസിസി സെക്രട്ടറിയായ വനിതാ  നേതാവിനെ ഭീഷണിപ്പെടുത്തിയെന്ന്‌ പി വി അൻവർ എംഎൽഎ. രണ്ട് നേതാക്കൾ തുടർച്ചയായി പീഡിപ്പിച്ചെന്നാണ്‌ പരാതി. രേഖാമൂലം പരാതി നൽകിയപ്പോഴാണ്‌ ഭീഷണിപ്പെടുത്തിയത്‌.  

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഗുണ്ടയെപ്പോലെയാണ്‌ ഷിയാസ്‌ പ്രവർത്തിക്കുന്നത്‌. 2015-ൽ ഷിയാസ്‌ കൊച്ചിയിൽ ഒരു ഹോട്ടൽ പൊളിക്കാൻ ക്വട്ടേഷൻ വാങ്ങി. ഹോട്ടൽ ഒഴിയാത്തതിനെതുടർന്ന്‌ ഷിയാസിന്റെ നിർദേശത്തിൽ ചിലർ  തൊഴിലാളികളുടെ വേഷത്തിലെത്തി ഹോട്ടലുകാരെ ക്രൂരമായി മർദിച്ചു. ഇതിന് ഒത്താശചെയ്തത് അന്നത്തെ ഐ ജി എം ആർ അജിത്കുമാറാണ്.

സംഭവത്തിൽ ഷിയാസിനെ കേസിൽ പ്രതിചേർത്തില്ല. അന്നുമുതൽ ഷിയാസിന് അജിത്കുമാറുമായി ബന്ധമുണ്ട്. തനിക്കെതിരായ ക്വട്ടേഷനുപിന്നിൽ വി ഡി സതീശന്റെയും അജിത്കുമാറിന്റെയും ഗൂഢാലോചനയുണ്ടെന്നും അൻവ‍‍‍ർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home