24 August Saturday

കർണാടകയിൽ ഗവർണറുടെ നടപടി ജനാധിപത്യവിരുദ്ധം : പി ശ്രീരാമകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019

കൊച്ചി > കർണാടക നിയമസഭയിലെ നടപടിക്രമങ്ങളിൽ ഇടപെട്ട ഗവർണറുടെ നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന‌് സ‌്പീക്കർ പി ശ്രീരാമകൃഷ‌്ണൻ പറഞ്ഞു‌. എറണാകുളം ടൗൺ ഹാളിൽ ഫോർമർ എംഎൽഎ ഫോറം സംസ്ഥാന സമ്മേളനം ഉദ‌്ഘാടനംചെയ‌്തശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ നടപടികൾ നിയന്ത്രിക്കാനുള്ള അധികാരം സ‌്പീക്കർക്കാണ‌്.

ഗവർണറുടെ ഇടപെടൽ, സംസ്ഥാനത്ത‌് ജനാധിപത്യം അപകടത്തിലാണെന്ന തരത്തിൽ കഥമെനയാനും അതുവഴി കേന്ദ്ര ഇടപെടലിനും കളമൊരുക്കാനാണെന്ന‌് സംശയിക്കണം. ഇക്കാര്യത്തിൽ കർണാടക നിയമസഭ സ‌്പീക്കറെ പൂർണമായും പിന്തുണയ‌്ക്കുന്നതായും ശ്രീരാമകൃഷ‌്ണൻ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top