Deshabhimani

മാനനഷ്‌ടക്കേസ്‌: പി വി അൻവറിന് നോട്ടീസ്; 20ന്‌ ഹാജരാകണമെന്ന്‌ കോടതി

വെബ് ഡെസ്ക്

Published on Nov 27, 2024, 01:13 PM | 0 min read

തലശേരി> മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി നൽകിയ മാനനഷ്‌ടകേസിൽ പി വി അൻവർ എംഎൽഎക്കെതിരെ നോട്ടീസ്. ഡിസംബർ 20ന്  കോടതിയിൽ ഹാജരാകാൻ തലശരി ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.

അപകീർത്തികരവും അടിസ്ഥാന രഹിതവുമായആരോപണം ഉന്നയിച്ച എംഎൽഎക്കെതിരെ അഡ്വ കെ വിശ്വൻ മുഖേന പി ശശി ഫയൽ ചെയ്‌ത കേസിലാണ്‌ നടപടി. ആരോപണം പിൻവലിച്ച്‌ മാപ്പ്‌ പറയണമെന്നും അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നും കാണിച്ച്‌ നേരത്തെ വക്കീൽ നോട്ടീസ്‌ അയച്ചിരുന്നു. നോട്ടീസിന് മറുപടി നൽകാത്ത സാഹചര്യത്തിലാണ് കോടതിയിൽ കേസ്‌ ഫയൽ ചെയ്‌തത്‌.

പാലക്കാട്‌ ഒക്‌ടോബർ 17ന്‌ നടത്തിയ പത്ര സമ്മേളനത്തിലും പി ശശിക്കെതിരെ ദുരാരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെയാണ്‌ കണ്ണൂർ കോടതിയിലും മാനനഷ്‌ട കേസ്‌ നൽകിയിട്ടുണ്ട്‌.



deshabhimani section

Related News

0 comments
Sort by

Home