22 September Sunday

ശ്രീധരൻ പിള്ളയ‌്ക്ക്‌ എതിരെ പടയൊരുക്കം; രാജിയില്ലെന്ന് പിള്ള

ഇ എസ‌് സുഭാഷ‌്Updated: Saturday May 25, 2019

ശബരിമല വിഷയം അടക്കം വർഗീയവൽക്കരിച്ച് രാഷ്ട്രീയനേട്ടത്തിനു് ശ്രമിച്ചിട്ടും കേരളത്തിൽ ഒരുസീറ്റ് പോലും നേടാനാകാത്തത്ീ സംഘപരിവാറിനെ വലിയ പ്രതിസന്ധിയിലാക്കി. കുറെക്കാലമായി ബിജെപിയുടെ പൂർണനിയന്ത്രണം ഏറ്റെടുത്ത ആർഎസ്എസിനു തെരഞ്ഞെടുപ്പുഫലം കനത്ത തിരിച്ചടിയാണ്െ. ഗവർണർ സ്ഥാനം രാജിവയ്പ്പി ച്ചു കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് സ്ഥാനാർഥിയാക്കിയത് ഉൾപ്പെടെ തെരഞ്ഞെടുപ്പിൽ സംഘപരിവാറിന്റെ പ്രവർത്തനങ്ങൾ പൂർണമായി നിയന്ത്രിച്ചത് ആർഎസ്എസായിരുന്നു. എന്നാൽ, മുമ്പത്തെ അവസ്ഥയിൽ നിന്ന് ഒരടി പോലും മുന്നോട്ടുപോകാൻ ബിജെപിക്കായില്ല. കേരളത്തിൽ ആറുസീറ്റ് വരെ നേടുമെന്ന അവകാശവാദം ഉന്നയിച്ച ബിജെപിക്കും എൻഡിഎയ്ക്കും 13 മണ്ഡലങ്ങളിൽ കെട്ടിവച്ച കാശ് നഷ്ടമായി.

അതിനിടെ, സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻപിള്ളയ്ക്കെതിരായ പടയൊരുക്കവും ശക്തമായി. എല്ലാ ഗ്രൂപ്പുകാരും പിള്ള മാറണമെന്ന അഭിപ്രായക്കാരാണ്. എന്നാൽ, പകരം ആര് എന്നത് ബിജെപിയിൽ വലിയ തർക്കമാണ്. കുമ്മനത്തെ വീണ്ടും പ്രസിഡന്റാക്കണമെന്ന് ഒരുവിഭാഗത്തിന്മ ആഗ്രഹമുണ്ട്. ശബരിമലയടക്കം വലിയ വിഷയമാക്കിയിട്ടും തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിനുകാരണം കേരളത്തിലെ ആർഎസ്ഞഎസ്ണ നേതാക്കളാണെന്ന്് ബിജെപിയിലെ ഒരു വിഭാഗം നേതാക്കൾ പറയുന്നു. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിനിർണയം മുതൽ ഫണ്ട് വിനിയോഗം വരെ  ആർഎസ്ൽഎസിന്റെ  നിയന്ത്രണത്തിലായിരുന്നു. ഇതിനുപുറമെ പല നേതാക്കളെയും സംശയത്തോടെയാണ്ന ആർഎസ്എസ് കണ്ടത്. പി കെ കൃഷ്ണദാസ്, എം ടി രമേശ്, എം എസ്ൾ കുമാർ, ബി രാധാകൃഷ്ണമേനോൻ, എൻ ശിവരാജൻ, പി രഘുനാഥ്, പി എം വേലായുധൻ തുടങ്ങി ഒട്ടേറെ നേതാക്കളെ സ്വന്തം ജില്ലകളിൽ ഉൾപ്പെടെ പ്രധാന പ്രവർത്തനങ്ങളിലൊന്നും പങ്കെടുപ്പിച്ചില്ല. ബിജെപിയിലെ പ്രധാന ഗ്രൂപ്പിനു നേതൃത്വം നൽകുന്ന വി മുരളീധരൻ എംപിയെ കേരളത്തിലേക്ക് അടുപ്പിച്ചില്ല. ശബരിമല യുവതി പ്രവേശം ആളിക്കത്തിച്ചതിനു പിന്നിൽ ആർഎസ്എസ് ആയിരുന്നു. എന്നാൽ, അതിെന്റ നേട്ടം ബിജെപിക്കുണ്ടായില്ല. ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട മണ്ഡലത്തിൽ ബിജെപി മൂന്നാം സ്ഥാനത്താണ്.

സ്ഥാനാർഥി നിർണയത്തിൽ പി കെ കൃഷ്ണദാസ് പക്ഷത്തെ ആർഎസ്േഎസ്ട അവഗണിച്ചു. എ എൻ രാധാകൃഷ്ണനു മാത്രമാണ് സീറ്റ് നൽകിയത്. 2015ൽ കുമ്മനം പ്രസിഡന്റായ ശേഷമാണ് ആർഎസ്എസ് ബിജെപിയുടെ പൂർണ നിയന്ത്രണത്തിലാകുന്നത്.  അതിനു മുമ്പ് പ്രസിഡന്റായിരുന്ന വി മുരളീധരൻ ആർഎസ്എസിന്റെ സ്വാധീനത്തിന് വഴങ്ങിയിരുന്നില്ല. കുമ്മനം പ്രസിഡന്റായതോടെ ബൂത്ത് പ്രസിഡന്റുമാരെ മുതൽ സംസ്ഥാന അധ്യക്ഷനെ വരെ നിശ്ചയിക്കുന്ന ചുമതല ആർഎസ്ീഎസ്ി നേതൃത്വം ഏറ്റെടുത്തു. വർഷങ്ങളായി പ്രവർത്തനരംഗത്തുള്ള ബിജെപി പ്രവർത്തകരെ ഇത് നിരാശരാക്കി. സ്ഥാനാർഥി നിർണയത്തിൽ തീരുമാനമെടുത്തത് ആർഎസ്എസ്ക ആയിരുന്നു.

തെരഞ്ഞെടുപ്പിൽ സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻപിള്ള, പി കെ കൃഷ്ണദാസ്, എം ടി രമേശ്, പി എം വേലായുധൻ എന്നിവർക്ക്വ സ്ഥാനാർഥിത്വം നിഷേധിച്ചതും തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളെ ബാധിച്ചു.

രാജിയില്ല: ശ്രീധരൻപിള്ള
തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ  പരാജയത്തിൽ   സംസ്ഥാന പ്രസിഡന്റ്് സ്ഥാനം രാജിവക്കണമെന്ന ആവശ്യം പിഎസ്വ ശ്രീധരൻപിള്ള തള്ളി. അത്തരമൊരു വാദത്തിന്ാ പ്രസക്തിയില്ലെന്ന്ര ശ്രീധരൻ പിള്ള മാധ്യമങ്ങളോട്ൽ പറഞ്ഞു. കേരളത്തിൽ തങ്ങൾക്ക് സീറ്റ്ൻ ലഭിക്കുമെന്നുള്ള സ്വപ്നം് പൂവണിഞ്ഞില്ല. എല്ലാ സ്വപ്ന്ങ്ങളും പൂവണിയാറില്ല. എന്നാൽ  പ്രകടനം നിരാശജനകമല്ലെന്നും പിള്ള പറഞ്ഞു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top