22 October Tuesday

പ്രധാന പ്രശ്‌നങ്ങളെ വഴിതിരിച്ചുവിടാൻ കേന്ദ്രം ബോധപൂർവം ശ്രമിക്കുന്നു: പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019


കൊച്ചി
അപ്രധാന വിഷയങ്ങൾ ഉന്നയിച്ച് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളെ വഴിതിരിച്ചുവിടാൻ കേന്ദ്ര ഭരണാധികാരികൾ ബോധപൂർവം ശ്രമിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി രാജീവ്. കേന്ദ്രസർക്കാർ ജീവനക്കാരുടെ ഐതിഹാസിക പോരാട്ടത്തിന്റെ 51–--ാം വാർഷികം ജി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. വ്യവസായങ്ങൾ അടച്ചുപൂട്ടുകയും തൊഴിൽ നഷ്ടപ്പെടുകയും ചെയ്യുന്നു. ലഭിച്ചുകൊണ്ടിരിക്കുന്ന പരിമിതമായ ആനുകൂല്യങ്ങൾപോലും ഇല്ലാതാക്കുന്നു. ഇത്‌ ചർച്ച ചെയ്യാതിരിക്കാനാണ് കേന്ദ്ര ഭരണാധികാരികൾ ബോധപൂർവം വൈകാരിക വിഷയങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രജീവനക്കാരുടെ കോൺഫെഡറേഷൻ, ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ, ബിഎസ്എൻഎൽ ഡിഒടി പെൻഷനേഴ്‌സ്, പോസ്റ്റൽ പെൻഷനേഴ്‌സ് അസോസിയേഷൻ എന്നിവ ചേർന്നാണ്‌ യോഗം സംഘടിപ്പിച്ചത്. പി എസ് പീതാംബരൻ അധ്യക്ഷനായി. പി വി ചന്ദ്രശേഖരൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ പത്മനാഭൻ, ജി ഗോപിനാഥ്, കെ ബാലകൃഷ്ണൻ, പി എ ബാബു, വി ആർ അനിൽകുമാർ, ഒ സി ജോയി, പി ബി സുധീഷ് ബാബു എന്നിവർ സംസാരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top