14 August Sunday

സുധാകരന്റെ ആരോപണം ബിജെപി മനസ്സുള്ളതിനാൽ : പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022


തിരുവനന്തപുരം
യശ്വന്ത്‌ സിൻഹയെ വിമാനത്താവളത്തിൽ ഭരണപക്ഷാംഗങ്ങൾ സ്വീകരിക്കാനെത്താത്തത്‌ ദുരൂഹമാണെന്ന കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ ആരോപണം ബിജെപി മനസ്സുള്ളതിനാലാണെന്ന്‌ വ്യവസായ മന്ത്രി പി രാജീവ്‌ പറഞ്ഞു. നല്ല ബിജെപി മനസ്സുള്ളവർക്കു മാത്രമേ ഇങ്ങനെ പറയാനാകൂ. എല്ലാ പ്രതിപക്ഷ പാർടികളും ഒന്നിച്ചുചേർന്നാണ്‌ സ്ഥാനാർഥിയായി യശ്വന്ത്‌ സിൻഹയെ തീരുമാനിച്ചത്‌. അദ്ദേഹത്തിന്റെ പ്രചാരണവും കേരളത്തില്‍നിന്നാണ് ആംരഭിക്കുന്നത്. മുഖ്യമന്ത്രിയും എൽഡിഎഫും നിശ്‌ചയിച്ചതു പ്രകാരമാണ് താൻ മാസ്‌കറ്റ്‌ ഹോട്ടലിലെത്തി അദ്ദേഹത്തെ സ്വീകരിച്ചത്. മികച്ച സൗകര്യങ്ങളാണ്‌ ഇവിടെ ഒരുക്കിയതെന്ന്‌ അദ്ദേഹം നേരിട്ടു പറയുകയും ചെയ്‌തു.

എല്ലാവരും യോജിച്ച്‌ ഒറ്റക്കെട്ടായി നീങ്ങവെ അതിൽ ഭിന്നിപ്പ്‌ ഉണ്ടാക്കുംവിധമുള്ള ചെറിയ പ്രതികരണംപോലും ആരെയാണ്‌ സഹായിക്കുക എന്നത്‌ മനസ്സിലാക്കണം. അത്തരം പ്രതികരണം വരുന്നത്‌ ബിജെപി മനസ്സിൽനിന്നാണെന്നും പി രാജീവ്‌ പറഞ്ഞു. യശ്വന്ത്‌ സിൻഹയെ നിയമസഭയിലേക്ക്‌ ക്ഷണിക്കാൻ മാസ്‌കറ്റ്‌ ഹോട്ടലിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top