കൊച്ചി
ഈ വർഷം സംരംഭങ്ങൾ ആരംഭിച്ചവർക്ക് എല്ലാ ജില്ലകളിലും സൗജന്യസേവനം നൽകുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. ജില്ലകളിൽ ഹെൽപ് ഡെസ്‌ക് ആരംഭിച്ച് സൗജന്യസേവനം നൽകാമെന്ന് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ജിഎസ്‌ടി ഫോമുകൾ, ഫിനാൻഷ്യൽ സ്‌റ്റേറ്റ്‌മെന്റുകൾ തുടങ്ങിയവ തയ്യാറാക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടെ ലഭിക്കും. സംസ്ഥാന വ്യവസായവകുപ്പ് സംഘടിപ്പിക്കുന്ന വ്യവസായ യന്ത്ര പ്രദര്‍ശനമേള ‘മെഷിനറി എക്‌സ്‌പോ’ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
രാഷ്‌ട്രീയ വ്യത്യസ്‌തതകൾ ഉണ്ടെങ്കിലും നാടിന്റെ വികസനത്തിന് യോജിപ്പോടെയുള്ള നിലപാടുകളാണ് ആവശ്യം. ഒന്നിച്ചുനിൽക്കേണ്ടപ്പോൾ ഒന്നിച്ചുനിന്നാലേ ഭൂരിപക്ഷം ജനങ്ങളുടെയും അംഗീകാരം കക്ഷിരാഷ്‌ട്രീയ ഭേദമന്യേ എല്ലാവർക്കും ലഭിക്കൂ. കാലഹരണപ്പെട്ട നിയമങ്ങളെക്കുറിച്ച് പഠിക്കാൻ പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. മെയ് പതിനഞ്ചിനുള്ളിൽ ഇത് പൂർത്തിയാകുമെന്നും മന്ത്രി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..