24 August Saturday

പ്രചാരണം അവസാന ലാപ്പിലേക്ക്; ആവേശം വാനോളം

വെബ് ഡെസ്‌ക്‌Updated: Saturday Apr 20, 2019

കൊച്ചി
പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ ബഹദൂരം മുന്നേറി പി രാജീവ്. പൊതുപര്യടനം പൂർത്തിയാക്കിയശേഷം മണ്ഡലത്തിന്റെ മുക്കിലും മൂലയിലുമെത്തി എല്ലാ വിഭാഗം ജനങ്ങളെയും കണ്ട് വോട്ട് ഉറപ്പിക്കുന്ന തിരക്കിലാണ് അദ്ദേഹം. സന്ദർശനത്തിനെത്തുന്ന സ്ഥലങ്ങളിലെല്ലാം ലഭിക്കുന്ന ഹൃദ്യവും ആവേശകരവുമായ സ്വീകരണങ്ങൾ ഇടതുപക്ഷ പ്രവർത്തകരുടെ ആവേശം വാനോളമുയർത്തുകയാണ്.

പി രാജീവിന്റെ വെള്ളിയാഴ്ചത്തെ പര്യടനം വല്ലാർപാടത്ത് ആരംഭിച്ചു. വൈപ്പിൻ, പറവൂർ എന്നീ നിയോജക മണ്ഡലങ്ങളിലൂടെയാണ് പര്യടനം കടന്നുപോയത്.
പുതുവൈപ്പിൽ ശ്രീഷൺമുഖാനന്ദ പുലയസമാജം ഓഫീസിനു മുന്നിലെ അയ്യങ്കാളിയുടെ പ്രതിമയിൽ പൂക്കളർപ്പിച്ചു.  കഴിഞ്ഞദിവസം അന്തരിച്ച സ്വാതന്ത്ര്യസമര സേനാനിയും മുതിർന്ന സിപിഐ നേതാവുമായ കെ സി പ്രഭാകരന‌് അന്ത്യാഞ്ജലി അർപ്പിച്ചു. കെസിയുടെ ഭാര്യ കമലയെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു.
പറവൂർ കൈതാരം അരയൻപറമ്പ് വീട്ടിൽ ശ്രീകുമാറിന്റെയും പത്മകുമാരിയുടെയും മകളായ അഖിലയെ രാജീവ‌് വീട്ടിലെത്തി സന്ദർശിച്ചു. സെറിബ്രൽ പാൾസി ബാധിതയായ അഖിലയുടെ വളരെനാളത്തെ ആഗ്രഹമായിരുന്നു പി രാജീവിനെ നേരിൽ കാണുക എന്നത‌്. ഇക്കാര്യം അഖിലയുടെ വീട്ടുകാർ എൽഡിഎഫ‌് പ്രവർത്തകരെ അറിയിച്ചിരുന്നു.

അഖില ശ്രീകുമാറിനെ കാണാൻ രാജീവ് എത്തിയപ്പോൾ

അഖില ശ്രീകുമാറിനെ കാണാൻ രാജീവ് എത്തിയപ്പോൾ



തുടർന്നാണ‌് രാജീവ‌് വീട്ടിലെത്തി അഖിലയെ കണ്ടത‌്. അന്തരിച്ച പ്രശസ്ത പുല്ലാങ്കുഴൽവാദകൻ സച്ചിൻ കൈതാരത്തിന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ അച്ഛനും പ്രശസ്ത അഷ്ടപദി ഗായകനുമായ സി കുമാരൻമാസ്റ്ററെ കണ്ടു. സ്വന്തം ബൂത്തായ കൊച്ചിൻ യൂണിവേഴ്‌സിറ്റിയിലും രാജീവ് സന്ദർശനം നടത്തി.


പ്രധാന വാർത്തകൾ
 Top