21 August Wednesday

കുര്‍ബാനപ്രസം​ഗത്തില്‍ പി രാജീവിനെ പരാമര്‍ശിച്ച് ബിഷപ‌് എടയന്ത്രത്ത‌്

വെബ് ഡെസ്‌ക്‌Updated: Saturday Apr 20, 2019

കൊച്ചി> ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി നടന്ന കുർബാന പ്രസംഗത്തിൽ എറണാകുളം ലോക‌്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി രാജീവിനെ പരാമർശിച്ച്  എറണാകുളം -അങ്കമാലി അതിരൂപത സഹായ മെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്ത്. എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലെ കുർബാനപ്രസംഗത്തിനിടെയാണ് പി രാജീവിനെ പരാമർശിച്ചത്.

ജീവകാരുണ്യപ്രവർത്തനങ്ങളെക്കുറിച്ച് പറഞ്ഞ കൂട്ടത്തിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പി രാജീവ് ഒരുക്കിയ ചികിത്സാസൗകര്യങ്ങൾ ആശുപത്രിയെ മികച്ച ആതുരാലയ കേന്ദ്രമാക്കിയതായി അദ്ദേഹം സൂചിപ്പിച്ചു. ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പോകുന്നതിനെക്കുറിച്ച് പരിചയക്കാരൻ പറഞ്ഞപ്പോൾ എംപിയായിരിക്കെ പി രാജീവ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സാസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അവിടേക്ക് ചികിത്സയ്ക്കായി പോകൂവെന്ന‌് നിർദേശിച്ചതായും സെബാസ്റ്റ്യൻ എടയന്ത്രത്ത് പ്രസംഗത്തിൽ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top