തിരുവനന്തപുരം > എഐ ക്യാമറയുമായി ബന്ധപ്പെട്ട് ഉയരുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളെന്ന് വ്യവസായ മന്ത്രി പി രാജീവ്. എൽഡിഎഫിന്റെ രണ്ടാം വാർഷികത്തിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനും മുഖ്യമന്ത്രിയെ ഇകഴ്‌ത്തിക്കാട്ടാനുമുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പണം സർക്കാർ ഇടപെട്ട് തിരിച്ചു തരണം എന്നായിരുന്നു അൽഹിന്ദിന്റെ പരാതി.എന്നാൽ എസ്ആർഐടിയുമായി അൽഹിന്ദ് ഒപ്പിട്ട കരാർ പ്രകാരം 5 വർഷം കഴിഞ്ഞേ പണം നൽകാൻ കഴിയുകയുള്ളു. ഇതുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൾ സെക്രട്ടറി വിശദീകരണം തേടിയിരുന്നു. ഇക്കാര്യം പരാതിക്കാരനെ അറിയിച്ചതായും മന്ത്രി രാജീവ് വ്യക്തമാക്കി. പിന്നീട് അൽഹിന്ദ് ഈ പരാതി ഉന്നയിച്ചിട്ടില്ല എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അഴിമതിയെ കുറിച്ച് പരാതി കിട്ടിയിട്ടും നടപടി എടുത്തില്ല എന്നത് തെറ്റായ വാർത്തയാണ്. ഉദ്യോഗസ്ഥനെതിരെ വന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നടക്കുകയാണ്. ആരോപണങ്ങൾ എല്ലാം തന്നെ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ജനങ്ങൾ അത് തിരിച്ചറിഞ്ഞു തുടങ്ങിയെന്നും മന്ത്രി വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..