03 December Friday

ശ്രീ ശ്രീ സുരേന്ദ്രൻ ജി; കെ സുരേന്ദ്രനെ ട്രോളി പി ആർ ശിവശങ്കർ

വെബ് ഡെസ്‌ക്‌Updated: Friday Oct 8, 2021


തിരുവനന്തപുരം
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ട്രോളി പി ആർ ശിവശങ്കർ. താനടക്കമുള്ള വക്താക്കളെ മാറ്റി പുതിയ ആളുകളെ നിയമിച്ചതോടെയാണ്‌ ഫെയ്‌സ്‌ബുക്കിൽ ശിവശങ്കറിന്റെ ട്രോൾ. ‘ ശ്രീ ശ്രീ സുരേന്ദ്രൻ ജി ’ എന്ന്‌ അഭിസംബോധനയോടെയാണ്‌ പോസ്റ്റ്‌ തുടങ്ങുന്നത്‌.

പുതിയ വക്താക്കളെ അഭിനന്ദിക്കുന്നു. തുടർന്ന്‌  ‘ ഇവരുടെ കൂടെ നാരായൺ നമ്പൂതിരിയും സന്ദീപ് വാര്യരും ഉം. ഇനി ചർച്ചയിൽ ശരിക്കും തീ പാറും ’ എന്നും പരിഹാസവുമുണ്ട്‌.    

അതേസമയം, പി ആർ ശിവശങ്കറിനെ വക്താവ്‌ സ്ഥാനത്തുനിന്ന്‌ നീക്കിയതിനെതിരെ സോഷ്യൽമീഡിയയിൽ വ്യാപക പ്രതിഷേധമാണ്‌. ‘നാലക്ഷരം പറയാൻ കൊള്ളാവുന്ന ശിവശങ്കറിനെ മാറ്റി സന്ദീപുമാരെ വച്ച്‌ പരിഹാസ്യരാകാനാണോ ’ എന്നാണ്‌ ശിവശങ്കർ അനുകൂലികൾ ചോദിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top