26 October Tuesday

മുതിർന്ന റേഡിയോ പ്രക്ഷേപകൻ പി പുരുഷോത്തമൻ നായർ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

കാലടി > മലയാള റേഡിയോ പ്രക്ഷേപണ ചരിത്ര ഘട്ടങ്ങളിൽ പങ്കാളിയായ മുതിർന്ന പ്രക്ഷേപകൻ പി പുരുഷോത്തമൻ നായർ (96) അന്തരിച്ചു. രാവിലെ കാലടി മാണിക്യമംഗലത്തെ വീട്ടിലായിരുന്നു അന്ത്യം. നെടുമ്പാശ്ശേരി നായത്തോട്‌ സ്വദേശിയായ പുരുഷോത്തമൻ നായർ ആകാശവാണി കേരളത്തിലെത്തും മുൻപ് മദിരാശി നിലയത്തിൽ നിന്നുള്ള നാടകങ്ങളടക്കമുള്ള പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. നിയമ ബിരുദധാരിയാണ്‌.

1950ൽ കോഴിക്കോട് നിലയം ആരംഭിച്ചപ്പോൾ അവിടെ പ്രോഗ്രാം അസിസ്റ്റന്റായി. പിന്നീട്‌ തിരുവനന്തപുരം, ഇൻഡോർ, പോർട്ട് ബ്ലയർ, ഗോവ, ഡൽഹി നിലയങ്ങളിൽ പ്രോഗ്രാം എക്‌സിക്യൂട്ടീവ്, അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്‌ടർ, സ്റ്റേഷൻ ഡയറക്‌ട‌ർ തുടങ്ങിയ തസ്‌തികകളിൽ 33 വർഷം പ്രവർത്തിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top