26 January Wednesday

പി കൃഷ്‌ണപിള്ള സ്‍മാരകം പഠനകേന്ദ്രം തുറന്നു

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021


ആലപ്പുഴ
പാർടി അംഗങ്ങളെയും വർ​ഗ– ബഹുജന സംഘടനാ പ്രവർത്തകരെയും ആശയപരമായി ആയുധമണിയിക്കാൻ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന പി കൃഷ്‌ണപിള്ള സ്‌മാരകം പഠനകേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി സുധാകരൻ, മന്ത്രി സജി ചെറിയാൻ, സി ബി ചന്ദ്രബാബു, സി എസ് സുജാത എന്നിവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ആർ നാസർ സ്വാ​ഗതം പറഞ്ഞു.
പഠനക്ലാസ് സൗകര്യം, സ്‌റ്റുഡിയോ, ലൈബ്രറി, സമൂഹമാധ്യമ സംവിധാനം തുടങ്ങിയവ പുതിയ ഇരുനില കെട്ടിടത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ താമസിച്ച് പഠനപ്രവർത്തനം നടത്താം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top