13 June Sunday

ബിജെപി നേതൃയോഗം 
കൃഷ്ണദാസ്‌ പക്ഷം ബഹിഷ്‌കരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 7, 2021


തിരുവനന്തപുരം
നിയമസഭാ തെരഞ്ഞെടുപ്പിലെ സമ്പൂർണ തോൽവിയുടെ ഉത്തരവാദിത്തം ബിഡിജെഎസിന്റെ തലയിലിടാൻ ബിജെപി ഔദ്യോഗിക വിഭാഗത്തിന്റെ നീക്കം. 2016 ലുണ്ടായതുപോലുള്ള സഹായം ഉണ്ടായില്ലെന്നും അതാണ്‌ തോൽവിക്ക്‌ പ്രധാന കാരണമെന്നും കേന്ദ്ര നേതൃത്വത്തെ അറിയിക്കും. വ്യാഴാഴ്‌ച വൈകിട്ട്‌ ബിജെപി ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗം ഓൺലൈനിൽ ചേർന്നിരുന്നു. ചില കേന്ദ്ര നേതാക്കളും പങ്കെടുത്തു. ശോഭ സുരേന്ദ്രൻ, പി കെ കൃഷ്ണദാസ്‌, എ എൻ രാധാകൃഷ്ണൻ തുടങ്ങി എതിർപക്ഷത്തുള്ള മിക്കനേതാക്കളും പങ്കെടുത്തില്ല.

സംസ്ഥാനത്ത്‌ നാണക്കേടുണ്ടാക്കുംവിധം ബിജെപിക്കുണ്ടായ പരാജയം കേന്ദ്രമന്ത്രി മുരളീധരന്റെയും സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെയും പക്വതയില്ലാത്ത നടപടി മൂലമാണെന്ന്‌ എതിർപക്ഷം കുറ്റപ്പെടുത്തുന്നു. കേന്ദ്ര നേതാക്കൾക്ക്‌ ഇവർ പരാതിയും അയച്ചിട്ടുണ്ട്‌. മുതിർന്ന പല നേതാക്കളും സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്തെത്തി. എന്നാൽ, കേന്ദ്രത്തിലുള്ള സ്വാധീനത്താൽ ഇതൊന്നും വകവയ്‌ക്കേണ്ടെന്ന നിലപാടിലാണ്‌ ഔദ്യോഗിക നേതൃത്വം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top