17 November Sunday

'രേഖകളില്ലാതെയാണോ എത്തിയിരിക്കുന്നത്'; പി കെ ഫിറോസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019

കൊച്ചി > ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്‌തികയില്‍  ബന്ധുവായ ടി കെ അദീബിനെ നിയമിച്ചതിനെതിരെ മന്ത്രി ജലീലിനെതിരായ ഹര്‍ജിയില്‍ ഹര്‍ജിക്കാരനായ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല കോടതിയെന്ന് ഫിറോസിന് ജഡ്‌ജി മുന്നറിയിപ്പ് നല്‍കി. കോടതിയെ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ല. രേഖകളില്ലാതെയാണോ ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നതെന്നും ഫിറോസിനോട് കോടതി ചോദിച്ചു.

കോടതി നിര്‍ദ്ദേശിച്ച സത്യവാങ്മൂലം ഫിറോസ് സമര്‍പ്പിക്കാത്തതാണ് വിമര്‍ശനത്തിന് കാരണം. രണ്ട് തവണ കോടതി സമയം അനുവദിച്ചിരുന്നു. ഫിറോസ് വീണ്ടും സമയം തേടിയതാണ് കോടതിയുടെ വിമര്‍ശനത്തിന് കാരണം. പത്ത് ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി ജസ്റ്റിസ് പി ഉബൈദ് ഉത്തരവായി.

 


പ്രധാന വാർത്തകൾ
 Top