കണ്ണൂർ> കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിന് നടത്തിയ ചര്‍ച്ചയെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ജനങ്ങള്‍ മുഖവിലയ്ക്കെടുക്കില്ലെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്. കണ്ണൂരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെ സമാധാനം ഉറപ്പാക്കാന്‍ പ്രതിബദ്ധയുള്ള പ്രസ്ഥാനമെന്ന നിലയിലാണ് ചര്‍ച്ചയില്‍ സിപിഐ എം പങ്കാളിയായത്. വര്‍ഗീയ ശക്തികളുമായി കൂട്ടുകൂടുന്ന ലീഗ്–- കോണ്‍ഗ്രസ് രീതി മറച്ചുവയ്ക്കുന്നതിനാണ് ഇതിനെ സിപിഐ എം–- ആര്‍എസ്എസ് ബന്ധമെന്നു പ്രചരിപ്പിക്കുന്നതെന്നും പി ജയരാജന് ചൂണ്ടിക്കാട്ടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..