14 June Monday

സുരേന്ദ്രന്‌ തൊണ്ടിസഹിതം പിടിക്കപ്പെട്ട കുറ്റവാളിയുടെ വെപ്രാളം: പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021


കണ്ണൂർ
തൊണ്ടിസഹിതം പിടിക്കപ്പെട്ട കുറ്റവാളിയുടെ വെപ്രാളമാണ്‌ ബിജെപി സംസ്ഥാന  പ്രസിഡന്റ്‌ കെ സുരേന്ദ്രനെന്ന്‌ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. സുരേന്ദ്രനെതിരെ ഡിജിറ്റൽ തെളിവാണ്‌ പ്രസീത അഴീക്കോട്‌ പുറത്തുവിട്ടത്‌. കള്ളപ്പണം വിനിയോഗിച്ചതിന്‌ മറുപടി പറയേണ്ടതിനുപകരം, വിഷയം മാറ്റുന്നതിനാണ്‌ സുരേന്ദ്രൻ പച്ചക്കള്ളം പറയുന്നത്‌. മഞ്ചേശ്വരത്തെ ബിഎസ്‌പി സ്ഥാനാർഥി കെ സുന്ദരയെ പണം നൽകിയും ഭീഷണിപ്പെടുത്തിയും പിൻവലിച്ചിച്ച കുറ്റത്തിൽനിന്ന്‌ സുരേന്ദ്രന്‌ ഒഴിഞ്ഞുമാറാനാകില്ലെന്നും ജയരാജൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top