13 November Wednesday

യുഡിഎഫുകാര്‍ക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ടു; താന്‍ അരൂരില്‍ താമസിക്കുന്നുവെന്ന പരാതിക്ക് മറുപടിയുമായി പി ജയരാജന്‍

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019

കണ്ണൂര്‍ > ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ചിട്ടും താന്‍ അരൂരില്‍ തങ്ങുകയാണെന്ന യുഡിഎഫിന്റെ ആരോപണത്തിന് മറുപടിയുമായി സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍. പി ജയരാജന്‍ അരൂരില്‍ ഒളിച്ചു താമസിക്കുന്നുവെന്ന് ആരോപിച്ചാണ് ഞായറാഴ്ച്ച യുഡിഎഫ് ആലപ്പുഴ ജില്ലാ കളക്ടര്‍ക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കിയത്.

എന്നാല്‍ ഞായറാഴ്ച്ച രാവിലെ മുതല്‍ പി ജയരാജന്‍ കണ്ണൂരിലുണ്ട്. രാവിലെ തലശേരിയില്‍ സി എച്ച് കണാരന്‍ അനുസ്മരണ പരിപാടിയില്‍ താന്‍ പങ്കെടുത്ത ചിത്രം ഉള്‍പ്പെടെ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചു. അരൂരില്‍ പരാജയം ഉറപ്പിച്ച യുഡിഎഫുകാര്‍ക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ടുവെന്നും, വൈകുന്നേരം പാനൂരില്‍ നടക്കുന്ന സി എച്ച് അനുസ്മരണ പരിപാടിയിലേക്ക് യുഡിഎഫ് നേതാക്കളെ സ്വാഗതം ചെയ്യുന്നുവെന്നും പി ജയരാജന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

 


പ്രധാന വാർത്തകൾ
 Top