14 May Friday

ഘടകകക്ഷികളെ കുറ്റം പറയേണ്ട; 
കോൺഗ്രസിനെതിരെ പി ജെ ജോസഫ്

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021


തൊടുപുഴ
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസിനെ കുറ്റപ്പെടുത്തി പി ജെ ജോസഫ്. കോൺഗ്രസിലെ ഗ്രൂപ്പു തർക്കമാണ് പരാജയത്തിന്റെ ഒരു കാരണമെന്ന് ജോസഫ് തുറന്നടിച്ചു. കുറവുകൾ നികത്തി മുന്നോട്ടുപോണം. ഘടകകക്ഷികളെമാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, കോൺഗ്രസ് ആത്മപരിശോധന നടത്തണം.

യുഡിഎഫിലെ തർക്കത്തിന് പ്രസക്തിയില്ല. ഇടതുതരംഗത്തിലാണ് യുഡിഎഫ് തോറ്റത്. കോൺഗ്രസിന് മത്സരിച്ച 95ൽ 21 സീറ്റിലേ വിജയിക്കാനായുള്ളൂ. കേന്ദ്ര നേതാക്കൾ എത്തിയിട്ടും മുന്നേറ്റമുണ്ടാക്കാനായില്ല.  ഘടകകക്ഷികൾ ചേരുന്നതാണ് മുന്നണി. തദ്ദേശതെരഞ്ഞെടുപ്പിൽ  പ്രശ്നങ്ങളും ഉണ്ടായിരുന്നു. അവ പരിഹരിക്കാൻ  കഴിഞ്ഞില്ല. മുന്നണിയിൽ കെട്ടുറപ്പില്ല. ചിഹ്നമല്ല കേരള കോൺഗ്രസിന്റെ തോൽവിക്ക് കാരണം. കോൺഗ്രസ് സീറ്റ് നിഷേധിച്ച ലതിക സുഭാഷ് റിബലായി മത്സരിച്ചതാണ് ഏറ്റുമാനൂരിലെ തോൽവിക്ക്‌ കാരണമെന്നും ജോസഫ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top