20 March Wednesday

ഒരു രാഷ‌്ട്രീയ പാർടിയുടെ വർക്കിങ‌് ചെയർമാനെ സ്വതന്ത്രനായി മത്സരിപ്പിക്കുന്നത‌് കേട്ടുകേൾവിയില്ലാത്ത കാര്യം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Mar 15, 2019

തൊടുപുഴ> ഒരു രാഷ‌്ട്രീയ പാർടിയുടെ വർക്കിങ‌് ചെയർമാനെ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിപ്പിക്കാൻ യുഡിഎഫ‌് തീരുമാനിക്കുന്നുവെങ്കിൽ അത‌് അവരുടെ പാപ്പരത്വമാണ‌് വെളിവാക്കുന്നതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൊടുപുഴയിൽ മാധ്യമപ്രവർത്തകരോട‌് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമവാർത്തകളിൽ നിന്നാണ‌് ഇക്കാര്യങ്ങളറിഞ്ഞത‌്.  ഒരു പാർടിയുടെ വർക്കിങ‌് ചെയർമാനെ സ്വതന്ത്രനായി മസ്തരിപ്പിക്കുന്നുവെങ്കിൽ തെരഞ്ഞെടുപ്പുചരിത്രത്തിൽ അത‌് ആദ്യ സംഭവമാകും. കേട്ടുകേൾവിയില്ലാത്തതും ആർക്കും മനസിലാകാത്ത കാര്യവുമാണത‌്.

കേരള കോൺഗ്രസ‌് എം ഒരു രാഷ‌്ട്രീയ പാർടിയാണ‌്. ആ നിലയ‌്ക്കാകണം അത‌് പ്രവർത്തിക്കേണ്ടത‌്. ഘടകകക്ഷികൾക്ക്‌ എത്ര സീറ്റ്‌ നൽകണമെന്നൊക്കെ യുഡിഎഫിന്‌ തീരുമാനിക്കാം.ഒരു സീറ്റ‌് ഘടകകക്ഷിയ‌്ക്ക‌് നൽകിയാൽ അവിടെ ആരെ മത്സരിപ്പിക്കണമെന്ന‌് തീരുമാനിക്കേണ്ടത‌് അതത്‌ കക്ഷികളാണ്‌. സ്ഥാനാർഥിയെ തീരുമാനിച്ച ശേഷം, പിന്നീട‌് പറ്റിയ സ്ഥാനാർഥിയല്ലെന്നു പറഞ്ഞ‌് മാറ്റാൻ സാധാരണനിലയിൽ പറയാറില്ല. ഇപ്പോൾ അങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നാണ‌് മാധ്യമവാർത്തകളെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top