30 January Monday

പിജി പുരസ്‌കാരം എൻ റാമിന്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 16, 2022

എൻ റാം

തിരുവനന്തപുരം> മാർക്‌സിസ്‌റ്റ്‌ സൈദ്ധാന്തികൻ പി ഗോവിന്ദപ്പിള്ളയുടെ പേരിൽ പി ജി സംസ്‌കൃതി കേന്ദ്രം ഏർപ്പെടുത്തിയ പുരസ്‌കാരം എൻ റാമിന്. തോമസ് ജേക്കബ്, ആർ പാർവതി ദേവി, വെങ്കിടേഷ് രാമകൃഷ്‌ണൻ, എം എ ബേബി എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്.

22ന് പകൽ മൂന്നിന്  അയ്യൻകാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ മൂന്നരലക്ഷം രൂപയും പ്രശസ്‌തി പത്രവും ശിൽപ്പവുമടങ്ങുന്ന പുരസ്‌കാരം സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മാനിക്കും. പുരസ്‌കാര സമിതി ചെയർമാൻ എം എ ബേബിയും പിജി സംസ്‌കൃതി കേന്ദ്രം എക്‌സിക്യുട്ടീവ് ഡയറക്‌ടർ ആനാവൂർ നാഗപ്പനും വാർത്താ സമ്മേളനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top