18 April Sunday

പ്രകോപിപ്പിച്ചാൽ പലരെക്കുറിച്ചും 
പറയാനുണ്ടെന്ന്‌‌ 
പി സി ജോർജ്‌

വെബ് ഡെസ്‌ക്‌Updated: Monday Mar 1, 2021


കോട്ടയം
പ്രകോപിപ്പിച്ചാൽ പല യുഡിഎഫ്‌ നേതാക്കളുടെയും തോന്നിവാസങ്ങൾ താൻ പുറത്തുപറയുമെന്ന്‌ പി സി ജോർജ്‌ എംഎൽഎ. ഉമ്മൻ ചാണ്ടിയെ സംബന്ധിച്ച്‌ കഴിഞ്ഞ ദിവസം നടത്തിയ പരാമർശത്തെ തുടർന്ന്‌‌ കെഎസ്‌യു പ്രവർത്തകർ ഈരാറ്റുപേട്ടയിൽ ജോർജിന്റെ കോലം കത്തിച്ചതിനെക്കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു‌.

ഉമ്മൻചാണ്ടിക്കെതിരെ പറഞ്ഞത്‌ പിൻവലിക്കുന്നുണ്ടോ എന്ന്‌ ചോദിച്ചപ്പോൾ ‘ഞാൻ കളവു പറഞ്ഞിട്ടില്ല. സത്യമേ പറഞ്ഞിട്ടുള്ളൂ. ഈ വിഷയത്തിൽ തുടർന്ന്‌ പറയാൻ താൽപര്യമില്ല’ എന്നായിരുന്നു പ്രതികരണം.  ജോർജിന്‌ തന്നെക്കുറിച്ച്‌ എന്തും പറയാമെന്നും അദ്ദേഹത്തോട്‌ ഇഷ്‌ടമേ ഉള്ളുവെന്നുമായിരുന്നു ഇത്‌ സംബന്ധിച്ച്‌ ഉമ്മൻചാണ്ടിയുടെ ഞായറാഴ്‌ചത്തെ പ്രതികരണം. എന്നാൽ യൂത്തുകോൺഗ്രസും കെഎസ്‌യുവും പല സ്ഥലത്തും പ്രതിഷേധിച്ചു. സെക്രട്ടറിയറ്റിനുമുന്നിൽ നിരാഹാരമിരിക്കുന്നവരെ ജോർജ്‌ അണിയിച്ച  ഷാളുകൾ കത്തിച്ചായിരുന്നു പ്രതിഷേധം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top