11 April Sunday

ഉമ്മൻചാണ്ടി പെരുങ്കള്ളൻ; അരുതാത്ത സാഹചര്യത്തിൽ കണ്ടു: പി സി ജോർജ്‌

വെബ് ഡെസ്‌ക്‌Updated: Monday Mar 1, 2021


തിരുവനന്തപുരം> മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രിയുടെ ഓഫീസിൽ അരുതാത്ത സാഹചര്യത്തിൽ കണ്ടെന്ന്‌ പി സി ജോർജ്‌ എംഎൽഎ. രാത്രി 10.30 നാണ് ഞാൻ കണ്ടത്. ജോപ്പൻ മാത്രമാണ് അന്ന് ഓഫീസിന് മുമ്പിൽ ഉണ്ടായിരുന്നത്.

ഉമ്മൻചാണ്ടിക്ക് തന്നോടുള്ള ശത്രുതയ്‌ക്ക്‌ കാരണം അതാണെന്നും പി സി ജോർജ്‌ ഒരു സ്വകാര്യ ചാനലിന്‌ നൽകിയ അഭിമുഖത്തിൽ  പറഞ്ഞു.

ഒരു വിജിലൻസ്‌ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ മൊഴി നൽകിയതും ശത്രുതയ്‌ക്ക്‌ ഇടയാക്കി. രാഷ്‌ട്രീയത്തിലെ ഏറ്റവും വലിയ പെരുങ്കള്ളനാണ്‌ ഉമ്മൻചാണ്ടി.  കരുണാകരനെയും ആന്റണിയെയും തകർത്താണ്‌ ഉമ്മൻചാണ്ടി അധികാര കസേരയിലെത്തിയത്‌. ഉമ്മൻചാണ്ടി ജീവിച്ചിരിക്കെ ചെന്നിത്തലയ്‌ക്ക്‌ മുഖ്യമന്ത്രിയാകാനാവില്ലെന്നും പി സി ജോർജ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top