02 March Tuesday

പി സി ജോർജിനെ യുഡിഎഫിൽ എടുക്കരുത്‌: മുസ്ലിംലീഗ് മണ്ഡലം കമ്മിറ്റി

വെബ് ഡെസ്‌ക്‌Updated: Sunday Jan 17, 2021

ഈരാറ്റുപേട്ട > പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മതസൗഹാർദം തകർക്കുന്ന നിലപാടുകൾ സ്വീകരിക്കുന്ന പി സി ജോർജിനെ യുഡിഎഫിൽ എടുക്കരിതെന്ന്‌ മുസ്ലിം ലീഗ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ എം പി സലീം. നാടിന്റെ വികസനത്തിന് യാതൊരു നടപടികളും സ്വീകരിക്കാതെ തരംപോലെ നിലപാടുകൾ മാറ്റുന്ന ആളാണ്‌ ജോർജ്‌.

ഈരാറ്റുപേട്ടയെ അപമാനിക്കുകയും മുസ്ലിം സമുദായത്തെ തീവ്രവാദികളെന്ന് അടച്ചാക്ഷേപിച്ച എംഎൽഎയുടെ നിലപാടിനെതിരെ വലിയ പ്രതിഷേധമുണ്ടായതും നാട്ടിലെ പൊതുപരിപാടികളിൽനിന്നും ഒഴിവാക്കിയതുമാണ്‌. സാമുദായിക ഭിന്നിപ്പുണ്ടാക്കുന്ന പ്രസ്താവനകൾ പൊതുവേദികളിൽ തുടരുന്നയാളെ അംഗീകരിക്കാൻ കഴിയില്ല. രാഷ്‌ട്രീയ നേട്ടത്തിനായി സംഘപരിവാർ കൂടാരത്തിൽ ചേക്കേറിയ ജനപക്ഷത്തെ‌ വിശ്വസിക്കാൻ കൊള്ളില്ല. പൊതുസമൂഹം ബഹിഷ്കരിച്ച പി സി ജോർജിനെ യുഡിഎഫിൽ എടുത്താൽ അത് മുന്നണിയുടെ തകർച്ചയ്‌ക്ക് കാരണമാകുമെന്ന്‌ നേതാക്കൾ പറഞ്ഞു.

നഗരസഭാ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ, മുൻ നഗരസഭാ ചെയർമാൻ വി എം സിറാജ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ സി പി ബാസിത്, വി പി മജീദ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്‌ കെ എ മാഹിൻ, എംഎസ്എഫ് ജില്ലാ പ്രസിഡന്റ്‌ അസ്‌ലം കണ്ടത്തിൽ, ഷാജി തട്ടാം പ്പറമ്പിൽ, പി എസ് അബ്ദുൽ ഖാദർ, സിറാജ് കണ്ടത്തിൽ, വി പി നാസർ വെള്ളൂപ്പറമ്പിൽ, ഗഫാർ മോതീൻ കുന്നേൽ, പി ടി ബഷീർകുട്ടി, സി കെ ബഷീർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top