25 May Monday

"തലശ്ശേരിയും കയ്യൂരും കരിവള്ളൂരും ഓർക്കണം'; ബിജെപിയുടെ കൊലവിളി മുദ്രാവാക്യത്തിനെതിരെ മുഹമ്മദ്‌ റിയാസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 14, 2020

കൊച്ചി >  ഗുജറാത്ത് ഓർത്തു കളിച്ചോ എന്ന് കൊലവിളി മുദ്രാവാക്യമുയർത്തിയ ബിജെപിക്കാർ തലശ്ശേരിയും കയ്യൂരും  കരിവള്ളൂരും കാവുമ്പായും പുന്നപ്ര വയലാറും ഓർക്കണമെന്ന്‌ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ പി എ മുഹമ്മദ്‌ റിയാസ്‌.

 ഇത്‌ കേരളമാണെന്ന്‌ ഓർക്കണം, അബുവും ചാത്തുക്കുട്ടിയും നാടിന് വേണ്ടി രക്തസാക്ഷികളായ കേരളം. മഠത്തിൽ അപ്പുവും ചിരുകണ്ടനും കുഞ്ഞമ്പു നായരും അബൂബക്കറും ഇൻക്വിലാബ് വിളിച്ച് ഒരുമിച്ച് തൂക്കുമരത്തിലേറിയ ഇടമാണിതെന്ന്‌ ഓർക്കണമെന്നും മുഹമ്മദ്‌ റിയാസ്‌ ഫേസ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു. പൗരത്വ നിയമത്തിനെ അനുകൂലിച്ച്‌ ബിജെപി കുറ്റ്യാടിയില്‍ നടത്തിയ പ്രടകനത്തിലാണ് ഗുജറാത്ത് വംശഹത്യ ഓര്‍മിപ്പിച്ചുള്ള കൊലവിളി മുദ്രാവാക്യങ്ങള്‍ മുഴക്കിയത്.


പ്രധാന വാർത്തകൾ
 Top