06 October Sunday

ഓയൂർ തട്ടികൊണ്ടുപോകൽ: തുടരന്വേഷണത്തിന് കോടതിയുടെ അനുമതി

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

കൊല്ലം > ഓയൂരിൽ കുട്ടിയെ തട്ടികൊണ്ടു പോയ കേസിൽ തുടരന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കോടതിയുടെ അനുമതി. ഓയൂരിലെ കുട്ടിയുടെ പിതാവ് മാധ്യമങ്ങൾക്കു നല്‍കിയ അഭിമുഖത്തില്‍, തട്ടിക്കൊണ്ടുപോയവരിൽ നാലുപ്രതികളുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു. സംശയം ദുരീകരിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് കോടതിയില്‍ തുടരന്വേഷണ അപേക്ഷ നൽകിയിരുന്നു. ജില്ലാ റൂറല്‍ ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണ അപേക്ഷ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അം​ഗീകരിച്ചത്.

കേസില്‍ ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരാണ് പ്രതികള്‍. കേസിലെ ഒന്നാം പ്രതി പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.രണ്ടാം പ്രതി അനിതാകുമാരിക്കും മൂന്നാം പ്രതി അനുപമയ്ക്കും ജാമ്യം ലഭിച്ചു. സ്ത്രീയെന്ന നിലയിലാണ് അനിതകുമാരിക്ക് ജാമ്യം അനുവദിക്കുതെന്ന് കോടതി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top