25 June Friday

അമ്പലമുഗളില്‍ ആയിരം ഓക്‌സിജന്‍ കിടക്കകളുമായിചികിത്സ കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Tuesday May 11, 2021

  എറണാകുളം> കോവിഡ് ചികിത്സയ്ക്കായി അമ്പലമുഗള്‍ റിഫൈനറി സ്‌കൂളില്‍ തയാറാക്കുന്ന താല്‍ക്കാലിക ചികിത്സ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വ്യാഴാഴ്ച്ചയോടെ ആരംഭിക്കാന്‍ സാധിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. 1000 ഓക്‌സിജന്‍ കിടക്കകള്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമാണ് ബിപിസിഎല്ലിന്റെ സഹകരണത്തോടെ ഇവിടെ പുരോഗമിക്കുന്നത്.
 
  രാജ്യത്തെ തന്നെ ഏറ്റവും കൂടുതല്‍ ഓക്‌സിജന്‍ കിടക്കകളുള്ള ചികിത്സാ കേന്ദ്രമായി ഇത് മാറുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അഭിപ്രായപ്പെട്ടു. ഇവിടേക്ക് ആവശ്യമായ നഴ്‌സുമാര്‍ , ഡോക്ടര്‍മാര്‍ എന്നിവര്‍ക്കായുള്ള  ആദ്യഘട്ട അഭിമുഖം പൂര്‍ത്തിയായതായി ജില്ലാ ആരോഗ്യ ദൗത്യം പ്രോഗ്രാം മനേജര്‍ അറിയിച്ചു.

    കോവിഡ് ചികിത്സയ്ക്കായി സര്‍ക്കാര്‍ ചെലവില്‍ സജ്ജമാക്കുന്ന കിടക്കകളുടെ നടത്തിപ്പ് ചുമതല പ്രധാന ആശുപത്രികള്‍ക്ക് നല്‍കും. സര്‍ക്കാര്‍ സംവിധാനം വഴിയായിരിക്കും ഈ കിടക്കകള്‍ അനുവദിക്കുന്നത്. ഇവിടങ്ങളില്‍ കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് കീഴിലുള്ളവര്‍ക്കും ചികിത്സ ഉറപ്പാക്കും.
   
 താത്കാലിക ചികിത്സാ കേന്ദ്രത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ബി.പി.സി.എല്‍ ചീഫ് മാനേജര്‍ കുര്യന്‍ ആലപ്പാട്ട്, വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top