04 November Monday

കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി ഓവർസിയർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024

എം കെ രാജേന്ദ്രൻ

കുറവിലങ്ങാട്> വീടുനിർമ്മാണത്തിനു നൽകിയ താൽക്കാലീക വൈദ്യുതി കണക്ഷൻ സ്ഥിരം കണക്ഷനാക്കി മാറ്റി നൽകാൻ 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി സെക്ഷൻ ഓഫീസിലെ ഓവർസിയർ വിജിലൻപിടിയിലായി. കുറവിലങ്ങാട് കെഎസ്ഇബി ഓഫീസിലെ ഓവർസിയർ കീഴൂർ കണ്ണാർവയൽ എം കെ രാജേന്ദ്രൻ (51)നെയാണ് വിജിലൻസ് സംഘം ബുധനാഴ്ച പകൽ അറസ്റ്റുചെയ്തത്.

കുറവിലങ്ങാട് പകലോമറ്റം പള്ളിക്കുസമീപം താമസക്കാരനായ പ്രവാസിയുടെ വീടിന്റെ വൈദ്യുതി കണക്ഷന്റെ പേരിലാണ്‌ കൈക്കൂലി വാങ്ങിയത്. ത്രീഫേസ്‌ കണക്ഷന്‌  65,000 രൂപ ചെലവാകുമെന്നും 15,000 രൂപ ആദ്യഘട്ടമായി നൽകണമെന്നും  ഇയാൾ വീട്ടുകാരോട് പറഞ്ഞിരുന്നു. ഇക്കാര്യം പ്രവാസി കോട്ടയം ഓഫീസിൽ പരാതിപ്പെട്ടു. തുടർന്ന്‌ പണം കൈപ്പറ്റുന്നതിനിടെ ഓവർസിയർ വിജിലൻസിന്റെ പിടിയിലാവുകയായിരുന്നു. വിജിലൻസ് കിഴക്കൻമേഖല എസ്‌പി വി ശ്യംകുമാറിന്റെ നിർദ്ദേശാനുസരണം ഡിവൈഎസ്പി നിർമ്മൽബോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്‌റ്റുചെയ്‌തത്‌.

സിഐമാരായ സജു കെ ദാസ്, മനു വി നായർ, എസ്ഐമാരായ സ്റ്റാൻലി തോമസ്, സുരേഷ്‌കുമാർ, പി എൻ പ്രദീപ്, കെ സി പ്രസാദ്, എഎസ്ഐമാരായ കെ എസ് അനിൽകുമാർ, എം ജി രജീഷ്, ഇ പി രാജേഷ്, കെ പി രഞ്ജിനി, പി എസ് അനൂപ്, കെ എ അനൂപ്, ആർ സുരേഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ വൈകിട്ട് കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top