14 June Monday

അതിരുവിട്ട്‌ പരിഹാസം; ഔഫിന്റെ കുഞ്ഞിനോടും ലീഗ്‌ ക്രൂരത

വെബ് ഡെസ്‌ക്‌Updated: Saturday May 8, 2021

കാഞ്ഞങ്ങാട് > രക്തസാക്ഷി ഔഫ്‌ അബ്ദുറഹ്മാന് പിറന്ന കുഞ്ഞിനെയും പരിഹസിച്ച്‌  മുസ്ലിംലീഗുകാരുടെ ക്രൂരത. കൊലപാതകത്തിൽ ഒന്നാം പ്രതിയായി ജയിലിൽ കഴിയുന്ന മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി പി എം  ഇർഷാദിന്റെ അമ്മാവൻ കല്ലൂരാവിയിലെ കുഞ്ഞബ്ദുല്ലയും മറ്റുമാണ്‌ സമൂഹമാധ്യമത്തിലൂടെ ഔഫിന്റെ  കുടുംബത്തെ നോവിക്കുന്നത്‌. "ആവേശംകൊണ്ട് ഇവർ കുഞ്ഞിന് പിണറായി വിജയന്റെ പേരിടുമോ’ എന്നാണ്‌  ലീഗ് പ്രവർത്തകരുടെ വാട്സ്‌ ആപ് ഗ്രൂപ്പിൽ പ്രചരിപ്പിക്കുന്നത്‌.

ഇതിനെതിരെ ലീഗ്‌ അണികൾതന്നെ രംഗത്തുവന്നു. രണ്ടു ദിവസംമാത്രം പ്രായമായ കുഞ്ഞിനോട്‌ ഇങ്ങനെ പെരുമാറാൻ എങ്ങനെ കഴിയുന്നുവെന്നാണ്‌ അവരുടെ ചോദ്യം. ഇത് ഖായിദേമില്ലത്തിന്റെ ലീഗല്ലെന്നും കുഞ്ഞാപ്പയുടെയും ഫിറോസിന്റെയും ലീഗാണെന്നും ഇവരിൽനിന്ന് വേറൊന്നും പ്രതീക്ഷിക്കേണ്ടെന്നുമാണ്‌ സമൂഹമാധ്യമത്തിൽ പ്രതികരണമുണ്ടായത്‌.

ആലമ്പാടി ഉസ്താദിന്റെ  കുടുംബത്തോട്‌  ഇങ്ങനെ പെരുമാറാൻ മുസ്ലിംലീഗിനുള്ള പ്രകോപനമെന്തെന്ന്‌ വ്യക്തമാക്കണമെന്ന് ഔഫ് അബ്ദുറഹ്മാന്റെ അമ്മാവൻ ഹുസൈൻ സഖാഫി ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top