15 October Tuesday

ഒറ്റപ്പാലം നഗരസഭയിൽ ചെയർമാനെതിരായ അവിശ്വാസം പരാജയപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2019

പാലക്കാട്‌> ഒറ്റപ്പാലം നഗരസഭയിൽ സിപിഐ എം ചെയർമാനെതിരെ യുഡിഎഫ്‌ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 36 അംഗ കൗൺസിലിൽ 14 പേരാണ്‌ യുഡിഎഫ്‌ പക്ഷത്തുള്ളത്‌.

സ്വതന്ത്രമുന്നണി, സ്വതന്ത്രൻ എന്നിവരുടെ പിന്തുണയോടെ 14 പേരാണ്‌ അവിശ്വാസത്തിൽ ഒപ്പിട്ടത്‌. എന്നാൽ ചൊവ്വാഴ്‌ച കോറം തികയാത്തതിനെതുടർന്ന്‌ പ്രമേയം ചർച്ചയ്‌ക്കെടുക്കാതെ തള്ളി. എഴംഗ ബിജെപി അംഗങ്ങൾ അവിശ്വാസ പ്രമേയ ചർച്ചയിൽനിന്ന്‌ വിട്ടുനിന്നു.
 


പ്രധാന വാർത്തകൾ
 Top