19 September Thursday

ഒറ്റമശേരി ഇരട്ടകൊലപാതകം: അഞ്ച് പ്രതികൾക്കും ജീവപര്യന്തം; ഒരുലക്ഷം വീതം പിഴയും നൽകണം

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019

ആലപ്പുഴ> ചേർത്തല ഒറ്റമശേരി ഇരട്ട കൊലപാതകക്കേസിൽ അഞ്ച് പ്രതികൾക്കും ജീവപര്യന്തം കഠിന തടവ്. ഒന്നാം പ്രതി പോൾസൺ, രണ്ടാം പ്രതി സാനിഷ്, മൂന്നാം പ്രതിയും ലോറി ഡ്രൈവറുമായ ഷിബു, നാലും അഞ്ചും പ്രതികളായ അജേഷ്, സഹോദരൻ വിജേഷ് എന്നിവർക്കാണ് ജീവപര്യന്തം വിധിച്ചത്. പ്രതികൾ ലക്ഷം രൂപവീതം പിഴയും നൽകണം.

ബൈക്കിൽ സഞ്ചരിച്ച ജോൺസൺ, സുബിൻ എന്നിവരെ കണിച്ചുകുളങ്ങര മോഡലിൽ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് വിധി. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പി എൻ സീതയാണ് വിധി പ്രഖ്യാപിച്ചത്.

2015 നവംബർ 13 നാണ് അതിക്രൂരമായ കൊലപാതകം നടന്നത്. പെയിന്റിങ്‌ ജോലി കഴിഞ്ഞ് ഇരുചക്രവാഹനത്തിൽ മടങ്ങിയ ജോൺസനെയും ജസ്റ്റിനെയും ഒറ്റമശേരിയിൽ വച്ച് ലോറി ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. നിർത്താതെ പോയ ലോറി മറ്റൊരു വാഹനത്തിൽ ഇടിച്ചതോടെ നാട്ടുകാർ വാഹനവും ഡ്രൈവറായിരുന്ന ഷിബുവിനെയും പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇതാണ് കേസിൽ വഴിത്തിരിവായത്. പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ എട്ടു പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ മൂന്നുപേരെ കോടതി വെറുതെവിട്ടു.


പ്രധാന വാർത്തകൾ
 Top