12 November Tuesday

'ഓപ്പറേഷന്‍ ബ്രേക്ക്ത്രൂ': ജില്ലാ ഭരണസംവിധാനത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

തിരുവനന്തപുരം> വെള്ളക്കെട്ടില്‍ ബുദ്ധിമുട്ടിയ കൊച്ചി നഗരത്തിന്റെ ദുരവസ്ഥയ്ക്ക് 'ഓപ്പറേഷന്‍ ബ്രേക്ക്ത്രൂ' വിലൂടെ  അടിയന്തര പരിഹാരം ഉണ്ടാക്കിയ ജില്ലാ ഭരണസംവിധാനത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു.പൊലീസ്- ഫയര്‍ഫോഴ്‌സ് - റവന്യൂ- പി ഡബ്ല്യു ഡി - ഇറിഗേഷന്‍ - കെ എസ് ഇ ബി - കോര്‍പ്പറേഷന്‍  തുടങ്ങിയ  ഇടങ്ങളിലെ 2800-ല്‍ പരം ഉദ്യോഗസ്ഥരേയും പൊതുജനങ്ങളേയും പങ്കെടുപ്പിച്ചാണ് ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ സംഘടിപ്പിച്ചത്. നാലു മണിക്കൂര്‍ കൊണ്ട് നഗരത്തിലെ റോഡുകളിലെ വെള്ളക്കെട്ടുകള്‍ ഏറെക്കുറെ ഒഴിവാക്കാനായി എന്നത് ആശ്വാസകരമാണ്.

സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ജില്ലാ ഭരണസംവിധാനത്തിന് നിര്‍ദ്ദേശം നല്‍കി. ഇത് താല്‍ക്കാലിക പരിഹാരം മാത്രമാണ്. ഇതു പോലൊരനുഭവം കൊച്ചി നഗരവാസികള്‍ക്ക് ഇനി ഉണ്ടാകാതിരിക്കാനുള്ള ഇടപെടലിന് മുന്‍കയ്യെടുക്കും - മുഖ്യമന്ത്രി വ്യക്തമാക്കി.

 


പ്രധാന വാർത്തകൾ
 Top