14 August Friday

ഉമ്മൻചാണ്ടിയുടെ വാഴ്‌ത്ത്‌‌ പിസിസി അധ്യക്ഷനെ ജയിലിലടച്ച യോഗിക്ക്‌

സ്വന്തം ലേഖകൻUpdated: Wednesday Jun 24, 2020

ന്യൂഡൽഹി > അതിഥിത്തൊഴിലാളി വിഷയത്തിൽ  ഉമ്മൻചാണ്ടി പ്രശംസിക്കുന്നത്‌ ഉത്തർപ്രദേശ്‌ പിസിസി പ്രസിഡന്റ്‌  അജയ്‌ കുമാർ ലല്ലുവിനെ രാഷ്ട്രീയപ്രേരിത കേസുകളിൽ കുടുക്കി ജയിലിലടച്ച യോഗി ആദിത്യനാഥ്‌ സർക്കാരിനെ. മറ്റ്‌ സംസ്ഥാനക്കാരെ തിരികെ അയക്കാനും സ്വന്തം ജനങ്ങളെ നാട്ടിലെത്തിക്കാനും യുപി മുഖ്യമന്ത്രി നടത്തിയ ഇടപെടൽ ശ്രദ്ധേയമാണെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം. അതിഥിത്തൊഴിലാളികൾക്കായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നിർദേശപ്രകാരം ബസുകൾ സജ്ജീകരിച്ചന്‌‌ ലല്ലുവിനെ കേസുകളിൽ കുടുക്കി ഒരു മാസത്തോളമാണ്‌ ജയിലിലിട്ടത്‌‌.

വിവിധ സംസ്ഥാനങ്ങളിൽനിന്ന്‌ കാൽനടയായി എത്തുന്ന തൊഴിലാളികൾക്കായി 1000 ബസ്‌ ഏർപ്പാടാക്കുമെന്ന്‌ പ്രിയങ്കഗാന്ധി പ്രഖ്യാപിച്ചു. തുടർന്ന്‌ ലല്ലു 1000 ബസിന്റെ പട്ടിക സർക്കാരിന്‌ കൈമാറി. പക്ഷെ‌, സർക്കാർ അനുമതി നൽകിയില്ല. ഇതിൽ പ്രതിഷേധിച്ച ലല്ലുവിനെ ആഗ്ര പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പട്ടികയിൽ ചില വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നമ്പർ ശരിയല്ല, ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റ്‌ ശരിയല്ല എന്നീ കുറ്റങ്ങൾ   ചുമത്തി. കുറ്റമറ്റ പട്ടിക നൽകാൻ ആവശ്യപ്പെടുന്നതിനു പകരം  വ്യാജരേഖ ചമച്ചു, വഞ്ചിച്ചു എന്നീ വകുപ്പുകൾ ചുമത്തി ലല്ലുവിനെ  ലഖ്‌‌നൗ പൊലീസും അറസ്റ്റ്‌ ചെയ്‌തു. പലതവണ  നിഷേധിക്കപ്പെട്ടശേഷം 16നാണ്‌ ജാമ്യം ലഭിച്ചത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top