19 September Saturday

വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം: മഹാരാജാസില്‍ വകുപ്പ് അധ്യക്ഷര്‍ക്ക് 20 മൊബൈല്‍ ഫോണുകള്‍ കൈമാറി

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020

മൊബൈലുകള്‍ പ്രിന്‍സിപ്പാള്‍ ഡോ.കെ.ജയകുമാര്‍ കൈമാറുന്നു.

കൊച്ചി> എറണാകുളം മഹാരാജാസ് കോളേജില്‍ വിവിധ വകുപ്പ് അധ്യക്ഷര്‍ക്ക്  20 മൊബൈല്‍ ഫോണുകള്‍ പ്രിന്‍സിപ്പാള്‍ കൈമാറി. അധ്യാപകര്‍ക്കിടയില്‍ നിന്നുതന്നെ പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തുക ഉപയോഗിച്ച് വാങ്ങിയ മൊബൈലുകളാണിവ.

  അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് കൈമാറാനായാണ് വിവിധ വകുപ്പധ്യക്ഷന്‍മാര്‍ക്ക്  മൊബൈല്‍ കൈമാറിയത്. പഠനോപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ സ്വന്തമായി കൈകാര്യം ചെയ്യാന്‍ പറ്റാതിരുന്ന  കോളേജിലെ ഇരുപത് വിദ്യാര്‍ഥികള്‍ക്ക് ഇവ പ്രയോജനപ്പെടും. ഓരോ വകുപ്പിലേയും ഏറ്റവും നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കാണ്  ഇവ കൈമാറിയത്.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top