തിരുവനന്തപുരം> ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന തീരുമാനിത്തിലൂടെ കേന്ദ്രസർക്കാർ ഇന്ത്യൻ ജനാധിപത്യവ്യവസ്ഥയുടെ ചരമഗീതം എഴുതുകയാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം എംപി. ഏക നേതാവിന് കീഴിൽ ഏക രാഷ്ട്രം സംഘടിപ്പിക്കുക എന്ന ആർഎസ്എസിന്റെ സ്വപ്നത്തിലേക്കുള്ള നിർണായകമായ ചുവടുവെപ്പാണിത്. നിലവിലെ ജനാധിപത്യ സംവിധാനത്തെ ഇല്ലാതാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യവിരുദ്ധമായ ഈ നീക്കത്തിനെതിരെ അതിശക്തമായ പ്രചരണവും പ്രക്ഷോഭവും സംഘടിപ്പിക്കും. ഈ ജനാധിപത്യ പോരാട്ടത്തിൽ ഒരുമിക്കാൻ കഴിയുന്ന എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ട് ഡിവൈഎഫ്ഐ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..