Deshabhimani

മദ്യത്തിൽ ബാറ്ററി വെള്ളം ഒഴിച്ച് കഴിച്ചു; യുവാവ് മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 21, 2024, 08:42 PM | 0 min read

കുമളി > മദ്യത്തിൽ ബാറ്ററി വെള്ളം(സൾഫ്യൂരിക് ആസിഡ്) ഒഴിച്ച്‌ കഴിച്ച യുവാക്കളിൽ ഒരാൾ മരിച്ചു. വണ്ടിപ്പെരിയാർ ചുരക്കുളം അപ്പർ ഡിവിഷൻ കല്ലുവേലി പറമ്പിൽ ജോബിൻ(40) ആണ് മരിച്ചത്‌. തിരുപ്പൂരിൽ മഞ്ഞപ്പിത്തം ബാധിച്ച്‌ മരിച്ച വണ്ടിപ്പെരിയാർ സ്വദേശി പ്രതാപിന്റെ മൃതദേഹവുമായി നാട്ടിലേക്ക് വരുന്നതിനിടയായിരുന്നു സംഭവം. അഞ്ചുപേരാണ്‌ ആംബുലൻസിൽ ഉണ്ടായിരുന്നത്‌. വ്യാഴം പുലർച്ചെ ഒന്നരയോടെ കുമളിയിലെത്തി.

സംഘത്തിലെ മൂന്നുപേർ ചായ കുടിക്കാൻ പുറത്തിറങ്ങിയപ്പോഴാണ്‌ ജോബിനും കൂടെയുണ്ടായിരുന്ന പ്രഭുവും മദ്യത്തിൽ ബാറ്ററി വെള്ളമൊഴിച്ച്‌ കുടിച്ചത്‌. തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജോബിൻ മരിച്ചു. പ്രഭുവിനെ(40) പ്രാഥമിക ചികിത്സയ്‌ക്കുശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്‌ മാറ്റി. ഇയാൾ അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്‌കാരം വെള്ളിയാഴ്ച തിരുപ്പൂരിൽ നടക്കും. ഭാര്യ: നിത്യ, മക്കൾ: എബിൻ, ജെബിൻ.



deshabhimani section

Related News

0 comments
Sort by

Home