Deshabhimani

പെരിന്തൽമണ്ണയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 21, 2024, 03:11 PM | 0 min read

മലപ്പുറം > ഒടമലയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. പടിഞ്ഞാറെകുളമ്പ് വട്ടപ്പറമ്പിൽ ഉണ്ണീൻകുട്ടിയുടെ മകൻ കുഞ്ഞിമുഹമ്മദ് (42) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. അയൽ വീട്ടിലെ പ്ലാവിൽ ചക്ക പറിക്കുമ്പോൾ ഇലക്ട്രിക് ലൈൻ കമ്പിയിൽ തട്ടുകയായിരുന്നു.

ഉടനെ പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖദീജയാണ് മാതാവ്'. ഭാര്യ: അസ്മ. മക്കൾ: നാദിയ(14), മുസ്തഫ (7), സൻഹ (5), ഒന്നര മാസമായ പെൺകുട്ടി.



deshabhimani section

Related News

View More
0 comments
Sort by

Home