Deshabhimani

കേരളത്തിലേക്ക്‌ കൂടുതൽ 
സ്‌പെഷ്യൽ ട്രെയിൻ ; നിരക്ക് കൂടും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 05, 2024, 12:55 AM | 0 min read


പാലക്കാട്‌
ഓണം, പൂജ അവധിക്കാല യാത്രകൾ കണക്കിലെടുത്ത്‌ കേരളത്തിലേക്ക്‌ കൂടുതൽ സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ച്‌ റെയിൽവേ. എല്ലാം സ്‌പെഷ്യൽ ട്രെയിനുകളായതിനാൽ ഉയർന്ന നിരക്ക് നൽകി യാത്ര ചെയ്യേണ്ടിവരും. പത്ത്‌ സ്‌പെഷ്യൽ ട്രെയിനാണ്‌ ഓടുക. ഷൊർണൂർ ജങ്ഷനും കണ്ണൂരിനുമിടയിൽ സ്‌പെഷ്യൽ ട്രെയിൻ (06031/06032) ആഴ്‌ചയിൽ നാലുദിവസം എന്ന നിലയിൽ ഒക്ടോബർ 31 വരെ സർവീസ്‌ നടത്തും. മംഗളൂരുവിനും കൊച്ചുവേളിക്കുമിടയിൽ സ്‌പെഷ്യൽ ട്രെയിൻ (06041/06042) 29 വരെയും മംഗളൂരുവിനും കൊല്ലം ജങ്‌ഷനുമിടയിൽ സ്‌പെഷ്യൽ ട്രെയിൻ (06047/06048) 24 വരെയും ഓടും.

കൊച്ചുവേളി–-ഷാലിമാർ സ്‌പെഷ്യൽ ട്രെയിൻ (06081/06082), എറണാകുളം ജങ്ഷൻ–-പട്‌ന ട്രെയിൻ (06085/06086) എന്നിവ ഡിസംബർ രണ്ടുവരെ സർവീസ്‌ നടത്തും.
കൊച്ചുവേളി–-എസ്‌എംവിടി ബംഗളൂരു (06083/06084) 25 വരെയും മഡ്‌ഗാവ്‌ ജങ്ഷൻ–- വേളാങ്കണ്ണി  (01007/01008), എറണാകുളം ജങ്ഷൻ–- യെലഹങ്ക ജങ്ഷൻ (01007/01008) എന്നിവ ഏഴുവരെയും എസ്‌എംവിടി ബംഗളൂരു–- കൊച്ചുവേളി (06239/06240) 18 വരെയും സർവീസ്‌ നടത്തും. വിശാഖപട്ടണം –-കൊല്ലം സ്‌പെഷ്യൽ (08539/08540)  നവംബർ 28 വരെയുമാണ്‌ സർവീസ്‌ നടത്തുക.

ട്രെയിനുകൾ റദ്ദാക്കി
കൊങ്കൺ റെയിൽവേയിൽ പൽവാൽ സ്‌റ്റേഷനിൽ ഇന്റർലോക്കിങ് ജോലി നടക്കുന്നതിനാൽ മഡ്‌ഗാവ്‌ ജങ്ഷൻ–- എറണാകുളം ജങ്ഷൻ സൂപ്പർഫാസ്‌റ്റ്‌ പ്രതിവാര എക്‌സ്‌പ്രസ്‌(10215) 8, 15  തീയതികളിൽ ഓടില്ല. എറണാകുളം ജങ്ഷൻ–-മഡ്ഗാവ്‌ ജങ്‌ഷൻ സൂപ്പർ ഫാസ്‌റ്റ്‌ പ്രതിവാര എക്‌സ്‌പ്രസ്‌(10216) 9, 16  തീയതികളിൽ റദ്ദാക്കി.  
തിരുവനന്തപുരം സെൻട്രലിൽനിന്ന്‌ പുറപ്പെടുന്ന- ഷാലിമാർ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌(22641) വ്യാഴാഴ്‌ച റദ്ദാക്കി. പെയറിങ് ട്രെയിൻ റദ്ദാക്കിയ സാഹചര്യത്തിലാണിത്‌.

തിരുവനന്തപുരം
സെക്കന്തരാബാദ്‌–-കൊല്ലം പ്രതിവാര എക്‌സ്‌പ്രസ്‌ (07193) 11 മുതൽ നവംബർ 27 വരെയും കൊല്ലം–-സെക്കന്തരാബാദ്‌ എക്‌സ്‌പ്രസ്‌ (07194)  13 മുതൽ നവംബർ 29വരെയും റദ്ദാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home