04 November Monday

സൗജന്യ 
ഓണക്കിറ്റ് വിതരണം ഇന്നുമുതൽ , 14 ഇനങ്ങൾ , ക്ഷേമസ്ഥാപനങ്ങളിൽ നാലുപേർക്ക് ഒരു കിറ്റ്

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024

തിരുവനന്തപുരം
സംസ്ഥാന സർക്കാരിന്റെ സൗജന്യഓണക്കിറ്റ്‌ വിതരണം തിങ്കളാഴ്ച ആരംഭിക്കും. ആറുലക്ഷം മഞ്ഞ കാർഡുടമകൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻപിഐ (നോൺ പ്രയോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻ) കാർഡുടമകൾക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ  കാർഡ് ഉടമകൾക്കുമാണ്‌ കിറ്റ്‌. സംസ്ഥാനതല ഉദ്ഘാടനം രാവിലെ എട്ടിന്‌ തിരുവനന്തപുരം പേരൂർക്കട ബാപ്പുജി ഗ്രന്ഥശാല ഓഡിറ്റോറിയത്തിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിക്കും. 

ഓണക്കിറ്റ്‌ റേഷൻകട വഴിയാണ്‌ നൽകുന്നത്‌. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്ക് ചൊവ്വ മുതൽ ഉദ്യോഗസ്ഥർ കിറ്റുകൾ നേരിട്ടെത്തിക്കും. ക്ഷേമസ്ഥാപനങ്ങളിൽ  നാലുപേർക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം. ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, മിൽമ നെയ്യ്‌, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നിവയും തുണിസഞ്ചിയും ഉൾപ്പെടെ 14 ഇനങ്ങൾ ഉൾപ്പെടുന്നതാണ് ഓണക്കിറ്റ്. 14നകം വിതരണം പൂർത്തിയാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top