22 October Friday

12 കോടിയുടെ ഭാഗ്യവാന്‍ ദുബായില്‍? അവകാശവാദവുമായി ഹോട്ടല്‍ ജീവനക്കാരന്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021

സെയ്തലവി (വലത്)

ദുബായ് > കേരള ലോട്ടറിയുടെ ഓണം ബമ്പര്‍ ഭാഗ്യശാലിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് തനിക്കാണെന്ന അവകാശവാദവുമായി ദുബായിലുള്ള വയനാട് പനമരം സ്വദേശി സെയ്‌‌തലവി രംഗത്തെത്തി. ദുബായിയില്‍ ഹോട്ടല്‍ ജീവനക്കാരനാണ് സെയ്‌തലവി.

തൃപ്പൂണിത്തുറ മീനാക്ഷി ലോട്ടറീസില്‍ നിന്ന് സുഹൃത്ത് വഴിയാണ് ടിക്കറ്റ് എടുത്തതെന്ന് സെയ്തലവി മാധ്യമങ്ങളോട് പറഞ്ഞു. മകനും ബന്ധുക്കളും ടിക്കറ്റുമായി ഉടന്‍ ലോട്ടറി ഏജന്‍സിയിലെത്തുമെന്നും അദ്ദേഹം അറിയിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top