12 July Sunday

"നിങ്ങളല്ലേ ദുരിതാശ്വാസ നിധിയിലേക്ക്‌ പണം നൽകരുതെന്ന്‌ പറഞ്ഞ്‌ സമരം ചെയ്‌തത്‌? എന്നിട്ടാണ്‌...'; ഉമ്മൻചാണ്ടിയുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിന്‌ മറുപടിയുമായി പ്രവാസികൾ

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020

തിരിച്ചെത്തുന്ന പ്രവാസികളിൽ കഴിവുള്ളവർ മാത്രം ക്വാറന്റൈൻ ചെലവ്‌ വഹിക്കണമെന്ന സർക്കാരിന്റെ തീരുമാനം വളച്ചൊടിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക്‌ മറുപടിയുമായി മലയാളികൾ. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പാവപ്പെട്ട പ്രവാസികൾക്ക്‌ ക്വാറന്റൈൻ ചെലവ്‌ ആലോചിച്ച്‌ ആശങ്ക വേണ്ടെന്ന്‌ വ്യക്തമാക്കിയിരുന്നു. എന്നിട്ടും ഇത്തരം പ്രചരണങ്ങൾ തുടരുകയാണ്‌. ഉമ്മൻ ചാണ്ടിയുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിൽ കമന്റായിട്ടാണ്‌ പലരും കോൺഗ്രസിന്റെ കുളം കലക്കിയുള്ള രാഷ്‌ട്രീയ കളിക്ക്‌ മറുപടി നൽകിയിരുക്കുന്നത്‌.

കമന്റുകൾ ഉൾപ്പെടുത്തിയുള്ള മുഹമ്മദ്‌ സലീമിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

ക്വാറൻറൈൻ ചെലവ് ഇനി സ്വന്തമായി വഹിക്കണം എന്ന സർക്കാർ തീരുമാനം മനുഷ്യത്വ രഹിതമാണ് എന്നു പറഞ്ഞ് ഉമ്മൻ ചാണ്ടിസാർ ഒരു പോസ്റ്റിട്ടു.

പോസ്റ്റിട്ടത് മാത്രം ഓർമ്മയുണ്ട്...

മലയാളീസ് മാസാണ്...

ചാണ്ടി സാറിൻറെ പോസ്റ്റിനു താഴെക്കണ്ട കമൻറുകഴിൽ ചിലത് നിങ്ങൾക്കായി സവിനയം സമർപ്പിക്കുന്നു.

കുത്തിയിരുന്ന് കോപ്പി ചെയ്ത് കുറേ കഷ്ടപ്പെട്ടതാണ്. എല്ലാരും അനുഗ്രഹിക്കണം...

ഒരു വിവാദം വന്നപ്പോൾ ഒരഭിപ്രായം പറഞ്ഞ കോൺഗ്രസ്സിലെ ഏറ്റവും ജനകീയൻ എന്ന് മീഡിയ പ്രചരിപ്പിക്കുന്ന ഉമ്മൻ ചാണ്ടിയെപ്പോലും ജനങ്ങൾ നന്നായി തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നു എന്നതാണ് പോയൻറ്...

കമൻറുകൾ...

നിങ്ങൾ കോൺഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിൽ എങ്ങനാ കാര്യങ്ങൾ നടക്കുന്നതെന്ന് അറിയുമോ സാറിന്. എന്നിട്ട് പോരെ കുത്തിത്തിരിപ്പ്

സാറിനെപോലെ കാര്യങ്ങൾ അറിയുന്ന ആളുകൾ ഇതുപോലുള്ള വിലകുറഞ്ഞരാഷ്ട്രീയം കളിക്കരുത്.....പ്രവാസികളിൽനിന്ന്തന്നെപിരിച്ചെടുത്ത കോടികണക്കിന് രൂപ കേന്ദ്രസർക്കാർ ന്റെ പക്കൽ ഉള്ളപ്പോൾ അവർക്കെതിരെ ഒരുഅക്ഷരം പോലും പറയാതെ ഇവിടെ കേരളത്തിൽ നടക്കുന്ന നല്ലപ്രവർത്തികളെ വില കുറച്ചു കാണുന്നത് ശരിയല്ല.....പ്രവാസികളെ അളക്കാൻ ശ്രമിക്കരുത് നിങ്ങളുടെ അളവുകോലുകൾ പോരാതെവരും......

നിങ്ങളായിരുന്നു ഈ ദുരന്തകാലത്ത് കേരളം ഭരിച്ചിരുന്നതെങ്കിൽ പ്രവാസി പ്രശ്നം തന്നെ ഉണ്ടാകുമായിരുന്നില്ല. പേടിച്ചിട്ട് നാട്ടിലേക്ക് ഒരു പ്രവാസിയും വരില്ലായിരുന്നു.

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച്നെതിരെ ശക്തമായി പ്രതിഷേധ പ്രതിഷേധം രേഖപ്പെടുത്തിയ നമ്മളൊക്കെ ഇങ്ങനെ പറയാമോ... ഓഡിനൻസ് കത്തിച്ചവരും കോടതിയിൽ പോയി കേസ് വാദിച്ചവരും ഒക്കെ നമ്മുടെ കൂട്ടത്തിൽ തന്നെയല്ലേ ചാണ്ടിച്ചായൻജി

ക്വാറൻറ്റൈൻ ചെലവ് പ്രവാസികൾ സ്വയം വഹിക്കണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ട് 22 ദിവസങ്ങൾ കഴിഞ്ഞു! കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും പ്രവാസികൾ തന്നെയാണ് അവരുടെ ക്വാറൻറ്റൈൻ ചെലവ് വഹിക്കുന്നത്.

ഇന്നേവരെ ഏതെങ്കിലും യുഡിഎഫ്, ബിജെപി നേതാവ് ഇതിനെതിരെ എന്തെങ്കിലും പ്രതികരിച്ചതായി നിങ്ങൾക്ക് അറിയാമോ?

പിന്നേ സങ്കിയും കൊങ്ങിയും ഭരിക്കുന്ന സ്റ്റേറ്റുകളിൽ പ്രവാസിയുടേ തൊള്ളയിലേയ്ക്ക് പാലും തേനുമാണല്ലോ ഒഴുകുന്നത്

നാടിന് ഫണ്ട് കണ്ടെത്താനുള്ള സകലമാർഗങ്ങളും കുത്തിത്തിരുപ്പുണ്ടാക്കി നശിപ്പിച്ചിട്ട് ഇപ്പോ മുതലക്കണ്ണീരുമായി വന്നേക്കുന്നു. ഞങ്ങൾ പ്രവാസികൾ മണ്ടന്മാരല്ല മിസ്റ്റർ ചാണ്ടി.. സർക്കാറിനോട് ചേർന്ന് നിന്ന് നിങ്ങളും പ്രവർത്തിച്ചിരുന്നെങ്കിൽ ഫ്രീ ക്വാറന്റെയ്ൻ ഇനിയും സാധ്യമായേനേ... ഊമ്പിക്കോ.. പക്ഷെ ഊഞ്ഞാലാട്ടരുത്

അല്ല ചാണ്ടിച്ചാ കൂടണയും വരെ കൂടെയുണ്ടെന്ന് പറഞ്ഞ നിങ്ങൾക്ക് പ്രവാസികളെ ഏറ്റെടുക്കരുതോ അതല്ലേ ഹീറോയിസം..? പ്രവാസികളെ പരിചരിക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ വീമ്പിളക്കും പണം കൊടുക്കരുതെന്നും പറയും, ഇപ്പോൾ ഒരു ഉളുപ്പുമില്ലാതെ കുറ്റപ്പെടുത്താനും വരുന്നു.. പ്രവാസികളാണെങ്കിലും ഞങ്ങൾ വെറും കുബ്ബൂസ് കഴിക്കുന്ന ബുദ്ദൂസുകളാണെന്ന് കരുതരുത്, ഞങ്ങളും അരി ഭക്ഷണം തന്നെയാണ് കഴിക്കുന്നത്...

കേരളത്തിൽ ഇതുവരെ ഫ്രീ ആയിരുന്നില്ലേ സാർ ഇതുവരെ യില്ലാത്ത സാഹചര്യം ലോകം നേരിടുമ്പോൾ വിശിഷ്യ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി 4 വർഷം മുന്നെ ഭരിച്ച താങ്കൾക്ക് നല്ലവണ്ണം അറിയുന്നതല്ലെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ എങ്ങിനെയാണ് ചെയ്യുന്നത് എന്നും താങ്കൾക്ക് അറിവുള്ളതല്ലെ ഭരിക്കുന്നവർ എന്ത് ചെയ്താലും പ്രതിപക്ഷം എതിർക്കണമെന്ന അരോചക രാഷ്ട്രീയ നിലപാടുകൾ എത്രയോ വർഷങ്ങൾക്ക് മുന്നെ തന്നെ മാറ്റണ്ടതായിരുന്നു

ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് പൈസ കൊടുത്ത് പോകരുതെന്ന് പറഞ്ഞിട്ട് ഇപ്പൊൾ പ്രവാസികളുടെ പേരും പറഞ്ഞ് മോങ്ങുന്നോ?. ഇതൊന്നും പറഞ്ഞ് പ്രവാസി കളെ ഇളക്കാൻ ശ്രമിക്കണ്ടാ.അവർ വരുന്ന രാജ്യങ്ങളിൽ രോഗികളും,അല്ലാത്തവരും ഇപ്പൊൾ അനുഭവിച്ച് കൊണ്ടിരിക്കുന്ന ദുരിതവും ഇവിടെ ലഭിക്കുന്ന സൗകര്യങ്ങളും അവർക്ക് നന്നായറിയാം. അവിടങ്ങളിൽ പോസിറ്റീവ് ആയ രോഗികളെ പോലും വീടുകളിൽ കഴിയാനാണ് പറയുന്നത്. ഗുരുതരമായാൽ മാത്രമേ ആശുപത്രിയിൽ പ്രവേശി പ്പിക്കൂ.ടെസ്റ്റിന് വരെ പണവും കൊടുക്കണം.ഇവിടെ ക്വാരന്റൈ ന് മാത്രമേ പണം കൊടുക്കണമെന്ന് പറഞ്ഞുള്ളു.ടെസ്റ്റും ചികിത്സയും എല്ലാം സൗജന്യം തന്നെയാണ്.

കോൺഗ്രസ്‌, ബിജെപി ഭരിക്കുന്ന മറ്റു സംസഥാനങ്ങൾ പണം ഈടാക്കുമ്പോൾ കേരളം ഇത്രയും നാൾ സൗജ്യമായിട്ടാ കൊടുത്തിരുന്നേ, ഇനിയും സൗജന്യമായി കൊടുക്കാൻ തന്നെ ആഗ്രഹം, ഫണ്ട് തന്നു സഹായിക്കോ? ഇല്ലാലോ? അതൊക്കെ പാര വെച്ച് മുടക്കിയിലെ? 6 ദിവസത്തെ ശമ്പളം കടമായി എടുക്കുന്നതിനു എതിരെ കോടതിയിൽ പോയ ടീമ്സ് ആണ്. ഇപ്പൊ കിടന്നു മോങ്ങുന്നേ. കഷ്ട്ടം തന്നെ.

എന്നാൽ പിന്നെ ആ ചെലവ് kpcc ഏറ്റെടുത്താൽ പോരെ എന്തായാലും അയൽ സംസ്ഥാനത്തുള്ള മുഴുവൻ മലയാളികളെയും തിരിച്ചു കൊണ്ട് വരാൻ ബസ്സും train ചാർജ്ജും കൊണ്ടുക്കുന്നുണ്ടല്ലോ എന്നാൽ പിന്നെ ഇത് പ്രവാസികൾക്ക് ഒരു കൈത്താങ്ങ് ആവുമെല്ലോ കേരളം ആ പ്രഖ്യാപനത്തിനുള്ള കാത്തിരിപ്പിലാണ്

പ്രവാസികളെ എന്നും ചേർത്ത് പിടിച്ചിട്ടുള്ള യുഡിഎഫ് അധികാരത്തിൽ എത്തിയാൽ പ്രവാസികളീൽ നിന്നും ഈടാക്കിയ തുക തിരിച്ചു നൽകുമെന്ന് ഉറപ്പ് നൽകണം..

അതായത് കാശ് മേടിക്കാൻ കേന്ദ്രം പറഞ്ഞിട്ടും, മറ്റു സംസ്ഥാനങ്ങൾ ഫീ മേടിച്ചിട്ടും, കോൺഗ്രസ്‌ CMDRF ൽ ചിലിക്കാശു നൽകില്ലെന്ന് പ്രഖ്യാപിച്ചിട്ടും, മെയ്‌ ആദ്യവാരം മുതൽ ഇന്നലെ വരെ സംസ്ഥാനത്ത് എത്തിയവർക്ക് സിമ്മ് മാത്രമല്ല വേണ്ടതെല്ലാം സർക്കാർ സൗജന്യമായാണ് നൽകിയത് എന്ന് നിങ്ങൾ സമ്മതിക്കുന്നു, അല്ലേ?

കോൺഗ്രസ് ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനങ്ങളിൽ പ്രവാസികൾക്ക് ഒരു ദിവസമെങ്കിലും സൗജന്യ ക്വാറൻ്റയ്ൻ ഒരുക്കിയോ സർ... കേരളത്തിൽ ഒരു മാസം സർക്കാർ സൗജന്യ ക്വാറൻ്റയ്ൻ സൗകര്യമൊരുക്കി, CMDRF ലേക്കുള്ള സഹായങ്ങൾക്ക് കോവിഡ്പക്ഷമായ പ്രതിപക്ഷം പാര പണിതില്ലായിരുന്നെങ്കിൽ കുറച്ച് നാൾ കൂടി സർക്കാരിന് സൗജന്യ ക്വാറൻ്റയ്ൻ ഒരുക്കാൻ കഴിഞ്ഞേനെ...

നിങ്ങൾ ഒന്ന് മനസ്സിലാക്കുക, സഹായിച്ചില്ലേലും കുത്തി തിരിപ്പ് ഉണ്ടാക്കാതിരിക്കുക എന്നതും ഒരു പ്രതിരോധ പ്രവർത്തനമാണ്. അതെ,,, പക്ഷെ ഒരു നയാ പൈസ പോലും ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കരുത്..

സാലറി ചലെഞ്ചിനെതിരെ കോടതിയിൽ പോകണം..

കേരളത്തിനുള്ള കേന്ദ്രവിഹിതം കൊടുക്കാത്തതിൽ പരാതിയില്ല..

മൂന്നുമാസം കാര്യമായ വരുമാനമില്ലാത്ത കേരളം നടത്തിയ ക്ഷേമപ്രവർത്തനങ്ങൾ ഒന്നും ഓർമയില്ല

മൂന്നു മാസമായി നടന്നു വരുന്ന ഫ്രീ ക്വാറന്റൈൻ അത് കണ്ടില്ലന്നു നടിക്കണം

കേരളത്തിലേക്ക് അറിയിപ്പ് കൂടാതെ ട്രെയിൻ അയക്കുന്നതിൽ പ്രതിഷേധം ഇല്ല

പുറത്ത് നിന്ന് പാസില്ലാതെ വരുന്നവരെ നടുറോഡിൽ ഞങ്ങൾ ഇറക്കിവിടും അത് സർക്കാരിന്റെ മാത്രം ഉത്തരവാദിത്തം

ഇനിയും എല്ലാവർക്കും ഫ്രീ ക്വാറൻറൈൻ വേണം...

പക്ഷെ ആരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുപൈസ കൊടുത്തുപോകരുത്...

ഒരു ദേശീയ പാർട്ടി എന്ന നിലക്ക് ഈ ആശയം ദേശീയ തലത്തിൽ ഉന്നയിക്കാൻ കോൺഗ്രസ്‌ MP മാരോട് ശക്‌തമായി ആവശ്യപ്പെടണം സാറേ.
തുടക്കം മുതൽ നടപ്പാക്കാൻ തയ്യാറാകാത്ത സംസ്ഥാനങ്ങളിൽ നിന്നാകട്ടെ തുടക്കം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പണം കൊടുക്കരുത് എന്ന് കോൺഗ്രസ് തന്നെ അല്ലെ പറഞ്ഞത് അപ്പോൾ പിന്നെ ഇതല്ലാതെ വേറേ വഴിയില്ല കാർന്നോരെ!!!

എത്ര മരങ്ങളുള്ള നാടാണ് കേരളം?? എന്തേ രാജസ്ഥാൻ മോഡൽ ഇവിടെ നടപ്പിലാക്കിയാൽ ല്ലേ ചാണ്ടിച്ചാ? കോറന്റൈൻ വേണ്ടവർക്ക് വേണ്ടി ഒരു ജനസമ്പർക്കവും നടത്തിക്കൂടെ??

Sir.. പ്രവാസികളുടെ ക്വാറന്റൈൻ ചിലവ് കുറച്ചു എങ്കിലും കോൺഗ്രസ്‌ ഏറ്റെടുക്കണം.. പ്രവാസികളെ കൈവിടാൻ കോൺഗ്രസിന് പറ്റില്ല...

ഇത് ഒരു അപേക്ഷ ആണ്

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നത് മുടക്കിക്കൊണ്ടുള്ള മുൻ നിലപാടുകൾക്ക് മാറ്റം വന്നിട്ടുണ്ടോ സർ?

ഞങ്ങൾ പ്രവാസികൾ മണ്ടന്മാരല്ല ചാണ്ടി ഏമാനെ.... കുത്തിത്തിരിപ്പു ഉണ്ടാക്കി ഫണ്ട് കണ്ടെത്താനുള്ള സകല മാർഗങ്ങളും മുട്ടിച്ചിട്ടു ഇപ്പൊ മുതല കണ്ണീർ ഒലിപ്പിക്കാതെ പോയാട്ടു

കൊറന്റൈൻ ചിലവുകൾ പ്രവാസികൾ തന്നെ വഹിക്കണമെന്ന് കേന്ദ്രസർക്കാർ പറഞ്ഞപ്പോൾ അങ്ങെവിടെയായിരുന്നു സർ

ദുരിതാശ്വാസ നിധിയിലേക്ക് 10 രൂപ പോലും കൊടുക്കരുത് എന്ന് പറഞ്ഞവർ, ശമ്പളം പിടിച്ചപ്പോൾ കോടതിയിൽ പോയവർ, ആ വാഴകളൊക്ക ആണ് ഇപ്പോൾ നിലവിളിയുമായി ഇറങ്ങിയിരിക്കുന്നത്

ഉമ്മച്ചോ കോൺഗ്രസ്സ്‌ ഭരിക്കുന്നിടത്ത്‌ 22ദിവസമായ്‌ പണം വാങ്ങി ചികിത്സിക്കുന്നു.ഇവിടെ നിങ്ങൾ സഹായിക്കുകയും ഇല്ല..സഹായിക്കുന്നവരെ പിന്തിരിപ്പിക്കുകയും ചെയ്യും..നാടിന്റെ അവസ്തയറിയാതെ നാറിയ രാഷ്ട്രീയം കളിക്കരുത്‌ ഉമ്മഞ്ചാണ്ടി..ചികിത്സ ഇപ്പോഴും സൗജന്യമാണു..അതു മറക്കരുത്‌.

മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് നയാ പൈസ കൊടുക്കരുതെന്നു് ആഹ്യാനം ചെയ്തവർ, വേല ചെയ്യാതെ വീട്ടിലിരുന്ന് കൂലി വാങ്ങുന്നവരിൽ നിന്ന് വെറും ആറ് ദിവസത്തെ ശമ്പളം കടമായി എടുക്കാൻ തീരുമാനിച്ചപ്പോൾ അതിനെതിരെ കോടതി കയറിയിറങ്ങിയവർ ഇപ്പോൾ പ്രവാസികളുടെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുന്നു. നാണമില്ലേ കുഞ്ഞൂഞ്ഞേ...?

ഇങ്ങൾ അല്ലെ ചെകുത്താൻ മാരെ ദുരിതാശ്വാസ നിധിയിൽ ഒന്നും കൊടുക്കരുത് എന്നു പറഞ്ഞു കേസ് കൊടുത്തത്. എന്നിട്ട് ഇപ്പൊ .....!!!!

OC സാറും ഗാങ്ങും ഇനിയുള്ള ഒരു വർഷത്തേക്ക് ശമ്പളം മറ്റു ആനുകൂല്യങ്ങൾ ഒന്നും തന്നെ വേണ്ട എന്ന് വെച്ച് ഒരു QUARANTINE RELIEF പദ്ധതി പോലെ തുടങ്ങി അതിലേക്ക് ആ പണം എല്ലാം നിക്ഷേപിക്കാൻ സാധിക്കുമോ?? govt അതൊരു സഹായവും ആകും.. സാധിക്കുമോ

ഒരു മാസത്തെ ശമ്പളം കടമായി ചോദിച്ചതിന് സർക്കുലർ കത്തിച്ച അദ്ധ്യാപകരുടെ കൂടെക്കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു പൈസ കൊടുക്കരുത് എന്ന ക്യാമ്പയിനും ആയി ഇറങ്ങിയവന്മാരണ് ഇപ്പൊ കിടന്ന് മൊങ്ങുന്നത്. ഉളുപ്പുണ്ടോ തനിക്കൊക്കെ.

ചിലവ് സര്‍ക്കാര്‍ വഹിച്ചിരുന്ന സമയത്ത് അത് മനുഷ്യത്തമുള്ളതാണെന്ന് പറയാന്‍ അപ്പാപ്പനെ ഇവിടെ കണ്ടില്ലല്ലോ ?

ദുരിതാശ്വാസ നിധിയിലേക്ക് അദ്ധ്യാപകരുടെ ആറു ദിവസ ശമ്പള ഉത്തരവ് കത്തിപ്പിച്ചത് ആരാണ്ട്രാ ?

അത് ഞങ്ങൾ കോൺഗ്രസ്‌.


പ്രധാന വാർത്തകൾ
 Top