20 March Wednesday

ഹരിപ്പാട്‌ വിഷം കഴിച്ച ശേഷം വീടിനു തീവെച്ച വൃദ്ധൻ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 20, 2019

ഹരിപ്പാട്> കുമാരപുരം എരിക്കാവിൽ മാനസികാസ്വാസ്ഥ്യമുള്ള വൃദ്ധൻ വിഷം കഴിച്ച ശേഷം വീടിനു തീയിട്ടു . നാട്ടുകാർ ഹരിപ്പാട് താലുക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.എരിക്കാവ് ആനകേരിപ്പറമ്പിൽ (അത്തം) തമ്പാൻ (65) ആണ് മരിച്ചത്.ബുധനാഴ്ച പുലർച്ചെ 1.45 നായിരുന്നു സംഭവം.

ഭാര്യയും മക്കളുമായി അകന്നു കഴിയുകയായിരുന്ന തമ്പാൻ വീടിന്‌ തീകൊളുത്തി  മരിക്കുമെന്ന് അയൽക്കാരോട് പറഞ്ഞിരുന്നു. അതിനായി പെട്രോൾ വാങ്ങി സൂക്ഷിച്ചിട്ടുമുണ്ടായിരുന്നു.



ബുധനാഴ്ച പുലർച്ചെ തമ്പാന്റെ കരച്ചിൽ കേട്ടെത്തിയ അയൽക്കാർ വീടിനുള്ളിൽ  അവശനിലയിൽ കണ്ട തമ്പാനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.ഫയർഫോഴ്സെത്തിയപ്പോഴേക്ക് മേൽക്കൂരയുടെ ഓടുമേഞ്ഞ ഭാഗം പൂർണ്ണമായി കത്തി നശിച്ചു.

ഭാര്യ സുമ മകനും സൈനികനുമായ കിഷോറിന്റെ മദ്രാസിലെ ജോലി സ്ഥലത്താണ് താമസം. മറ്റൊരു മകനായ ജ്യോതിർ ഗൾഫിലാണ്. മൃതദേഹം ഹരിപ്പാട് താലുക്ക് ആശുപത്രി മോർച്ചറിയിൽ

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top