16 February Saturday
200 കോടി കൂടി അനുവദിച്ചു

പിന്നോക്കവിഭാഗം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യം : കുടിശ്ശിക പൂര്‍ണമായും തീര്‍ത്ത് സര്‍ക്കാര്‍

വെബ് ഡെസ്‌ക്‌Updated: Friday Jan 18, 2019

 തിരുവനന്തപുരം > സംസ്ഥാനത്തെ ഒഇസി/എസ്ഇബിസി വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് 200 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ഈ വര്‍ഷം ബജറ്റ് വിഹിതമായി ലഭിച്ച 223 കോടി രൂപയ്ക്ക് പുറമെയാണ് അധിക ധനാനുമതിയിലൂടെ 200 കോടി രൂപ അനുവദിച്ചത്.  ഇതോടെ ഒഇസി/എസ്ഇബിസി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യത്തില്‍ ഉണ്ടായിരുന്ന കുടിശ്ശിക പൂര്‍ണമായും തീരും.

30 സമുദായങ്ങളെ കൂടി ഒഇസി വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതപ്പെടുത്തിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ഒഇസി, എസ്ഇബിസി വിഭാഗം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യ ഇനത്തില്‍ 189 കോടി രൂപ കുടിശ്ശിക ഉണ്ടായിരുന്നു. മുന്‍ സര്‍ക്കാര്‍ കാലത്ത് ആവശ്യമായ തുക ബജറ്റില്‍ വെക്കാത്തത് മൂലമാണ് കുടിശ്ശിക വന്നത്.

നിലവില്‍ ഒഇസി ആനുകൂല്യം ലഭിക്കുന്ന 8 സമുദായങ്ങള്‍ക്ക് പുറമെ 30 സമുദായങ്ങളെ കൂടി വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കായി പരിഗണിച്ചപ്പോള്‍ ഏതാണ്ട് 200 കോടി രൂപയുടെ വര്‍ധനവ് പ്രതിവര്‍ഷം നേരിടുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെയായി 732.35 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. കുടിശ്ശിക പൂര്‍ണമായും കൊടുത്തുതീര്‍ക്കുന്നതിനും അടുത്ത വര്‍ഷം മുതല്‍ കുടിശ്ശിക ഇല്ലാതെ കൃത്യമായി ഒഇസി/എസ്ഇബിസി വിദ്യാഭ്യാസ ആനുകൂല്യം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. ഇപ്പോള്‍ അനുവദിക്കുന്ന അധിക തുകയായ 200 കോടി രൂപ വിതരണം ചെയ്യുന്നതോടെ എസ്ഇബിസി, ഒഇസി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യ കുടിശ്ശിക പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയും.



 


പ്രധാന വാർത്തകൾ
 Top