23 September Wednesday

19 നേഴ്‌സുമാർ യുഎഇയിലേക്ക് ; രാജ്യാന്തരതലത്തിൽ തൊഴിലവസരങ്ങൾ ഉപയോഗപ്പെടുത്താൻ ഒഡെപെക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020


തൊഴിൽവകുപ്പിനു കീഴിലുള്ള ഒഡെപെക്‌ മുഖാന്തരം 19 പുരുഷ നേഴ്‌സുമാർ യുഎഇയിലേക്ക് പുറപ്പെട്ടു. കോവിഡ് പരിശോധന പൂർത്തിയാക്കി തൊഴിൽവിസയിലാണ് ഇവരുടെ യാത്ര. യുഎഇയിലെ പ്രമുഖ ഹെൽത്ത് കെയർ ഗ്രൂപ്പായ വിപിഎസിനു കീഴിലുള്ള സ്ഥാപനത്തിലേക്കാണ് ഇവർക്ക് നിയമനം. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലും രാജ്യാന്തരതലത്തിൽ തൊഴിലവസരങ്ങൾ ഉപയോഗപ്പെടുത്താൻ ഒഡെപെക്‌ മുന്നിലുണ്ട്‌.  

കേരളത്തിലെ തൊഴിലന്വേഷകർക്ക് കൂടുതൽ ആത്മവിശ്വാസം നൽകാനും ജോലിയെന്ന ആഗ്രഹ സഫലീകരണത്തിനുമായി ഒഡെപെക്‌ മുഖേന ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ട്.

ഒമാൻ, സൗദി അറേബ്യ, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്കും ഉടൻപ്രത്യേക വിമാനത്തിൽ കൂടുതൽ ഉദ്യോഗാർഥികൾ യാത്ര തിരിക്കും. ഒഡെപെക്‌ റിക്രൂട്ട്‌മെന്റ്‌ വിവരങ്ങൾക്ക്‌ വെബ്‌സൈറ്റ്‌:  www.odepc.kerala.gov.in ഫോൺ:- 0471-2329440/41/42


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top